വീട്ടിൽ പപ്പായ ഉണ്ടെങ്കിൽ ഉടൻ തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ചായക്കൊപ്പവും ചോറിന് ഒപ്പവും ഈ ഒരൊറ്റ റെസിപ്പി മതി!! | Special Chilli Pappaya Fry Recipe

Special Chilli Pappaya Fry Recipe: പപ്പായ കൊണ്ട് ആരും ഇതുവരെ പരീക്ഷിക്കാത്ത ഒരു ചില്ലി പപ്പായ ഫ്രൈ റെഡിയാക്കാം. വളരെ സുലഭമായി നമുക്ക് ലഭിക്കുന്ന പപ്പായ കൊണ്ട് ഒരു ഫ്രൈ റെഡിയാക്കാം. ഇതിനായി നമ്മൾ പച്ച പപ്പായ ആണ് ഉപയോഗിക്കുന്നത്. ഏതുസമയത്തും കഴിച്ചുകൊണ്ടിരികാൻ തോന്നുന്ന നല്ല രുചിയുള്ള ഈ ഒരു പപ്പായ ഫ്രൈ ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രം മതിയാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു പപ്പായ ഫ്രൈ ഉണ്ടാക്കി നോക്കിയാലോ.

  • ഉപ്പ് – ആവശ്യത്തിന്
  • കാശ്മീരി മുളകുപൊടി – 1 സ്പൂൺ
  • മുളകുപൊടി – 1 സ്പൂൺ
  • മഞ്ഞൾപൊടി – 1 പിഞ്ച്
  • കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
  • ഓയിൽ – ആവശ്യത്തിന്
  • വേപ്പില – ആവശ്യത്തിന്

Ads

Advertisement

പപ്പായ രണ്ടായി മുറിച്ച് തൊലി കളഞ്ഞ ശേഷം ചെറിയതായി കനം കുറച്ചു മുറിച്ചെടുക്കുക. ശേഷം ഇത് നന്നായി കഴുകി വൃത്തിയാക്കി അതിലെ വെള്ളത്തിന്റെ അംശം എല്ലാം കളയുക. ഇനി ഇതിലേക്കുള്ള മസാല റെഡി ആക്കാം. ഒരു ബൗളിലേക്ക് കശ്മീരി മുളകുപൊടി, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കോൺഫ്ലവർ ഇവയെല്ലാം ഇട്ട് നന്നായി മിക്സ് ആക്കി എടുക്കുക. ശേഷം വെള്ളമെല്ലാം കളഞ്ഞ പപ്പായയുടെ കഷണങ്ങൾ ചെറുതായി അരിഞ്ഞത് ഇതിൽ ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.

എല്ലാ പപ്പായെലോട്ടും ഈ ഒരു മസാല മിക്സ് ആവുന്ന വരെയും ഇളക്കി കൊടുക്കുക. ശേഷം പപ്പായ എല്ലാം ഒരു അരിപ്പയിലേക് ഇട്ട് കൊടുത്ത് അരിച്ചു എടുക്കുക. അരിച്ചപ്പോൾ ബാക്കി വന്ന മസാലപ്പൊടി പിന്നീട് ആവശ്യമില്ല. അടുപ്പിൽ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഓയിൽ ഒഴിച്ച് നന്നായി തിളച്ചു വരുമ്പോഴേക്കും അതിലേക്ക് ഒരു പിടി വേപ്പില ഇത് വറുത്ത് കോരുക. ശേഷം അതേ എണ്ണയിലേക് തന്നെ തീ കൂട്ടി വെച്ച് മസാല തേച്ചു വച്ച പപ്പായ കുറച്ചെടുത്തിട്ട് കൊടുക്കുക. പപ്പായ നന്നായി മൊരിഞ്ഞ് വെന്ത് വരുമ്പോഴേക്കും ഇത് കോരി മാറ്റാവുന്നതാണ്. ശേഷം ബാക്കിയുള്ള പപ്പായ കൂടി ഇതേ പോലെ തന്നെ പൊരിച്ചെടുക്കുക. നേരത്തെ പൊരിച്ചുവെച്ച വേപ്പിലയുടെ കൂടെ ഈ പൊരിച്ച പപ്പായ കൂടി ഇട്ട് കഴിഞ്ഞാൽ ചില്ലി പപ്പായ ഫ്രൈ റെഡി. Credit: Anithas Tastycorner

RecipeSnackSnack RecipeSpecial Chilli Pappaya Fry RecipeTasty Recipes