വഴറ്റിയും അരച്ചും തേങ്ങാപാൽ എടുത്തും സമയം കളയേണ്ട! ചിക്കൻ കുറുമ കിടിലൻ ടേസ്റ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം!! | Special Chicken Kurma Recipe

Special Chicken Kurma Recipe: ചിക്കൻ കുറുമക്ക് വഴറ്റിയും തേങ്ങാപ്പാൽ ഒഴിച്ചും സമയം കളയേണ്ട വളരെ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ടേസ്റ്റി ചിക്കൻ കുറുമയുടെ റെസിപിയാണിത്. രാവിലെ ബ്രേക്ക് ഫാസ്റ്റിനും രാത്രിയിലും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ചിക്കൻ കുറുമ റെസിപ്പി നോക്കിയാലോ. ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത ശേഷം പട്ട ഗ്രാമ്പു ഏലക്ക എന്നിവ ഇട്ടു കൊടുക്കുക.

  • സവാള – 3 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • വെളുത്തുള്ളി – 7 എണ്ണം
  • ഇഞ്ചി – 1 കഷ്ണം
  • കശുവണ്ടി – 15 എണ്ണം
  • വെളിച്ചെണ്ണ
  • ഏലക്ക – 2 എണ്ണം
  • പട്ട – 3 കഷ്ണം
  • ഗ്രാമ്പു – 2 എണ്ണം
  • മല്ലി പൊടി – 2. 1/4 ടീ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • പെരുംജീരക പൊടി – 1/4 ടീ സ്പൂൺ
  • ചിക്കൻ
  • തേങ്ങ ചിരകിയത് – 4 ടേബിൾ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
Ads

ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുക്കുക. കൂടെത്തന്നെ പച്ചമുളകും വേപ്പില ഇട്ട് വയറ്റുക. ശേഷം ഇത് അടച്ചു വെച്ച് ഹൈ ഫ്ലെയിമിൽ ഒരു വിസിലും ലോ ഫ്ലെയിമിൽ വച്ച് മൂന്ന് വിസിലും വരെ വേവിക്കുക. ഇനി ഇത് കുക്കർ പ്രഷർ പോയി കഴിയുമ്പോൾ തുറന്ന ശേഷം ഇതിലേക്ക് മല്ലിപ്പൊടിയും കുരുമുളകുപൊടി മഞ്ഞൾപൊടി എന്നിവ ഇട്ടു വയറ്റുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ

ഇട്ടു കൊടുത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് അടച്ചു വെച്ച് ഒരു വിസിൽ വേവിക്കുക.
ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും കുതിർത്തു വച്ചിരിക്കുന്ന കശുവണ്ടി ഇട്ടു കൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഏത് കുക്കറിൽ പ്രഷർ പോയിക്കഴിയുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്തു ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. ചിക്കൻ വെന്തു കഴിയുമ്പോൾ ഇതിലേക്ക് ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക് വേപ്പിലയും ഇട്ട് മൂപ്പിച്ച ശേഷം അതിലേക്ക് ഒഴിച്ച് കൊടുക്കുക. Credit: Chinnu’s Cherrypicks

Chickenchicken kurma RecipeRecipeSpecial Chicken Kurma RecipeTasty Recipes