Special Chappathi With Potato Filling Recipe: കറികൾ ഒന്നുമില്ലെങ്കിൽ പോലും കഴിക്കാൻ വളരെ രുചികരമായ ഈ ഒരു ചപ്പാത്തി ഉണ്ടാക്കിയാൽ മതിയാകും. ആർക്കും ഇഷ്ടപ്പെടുന്ന നല്ല ഫില്ലിംഗ് ഉള്ള ഒരു ചപ്പാത്തിയാണിത്. ഒരു പാത്രത്തിലേക്ക് ആട്ട പൊടിയും, പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി മിക്സ് ആക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ കൂടി ഒഴിച്ച് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് സ്പൂൺ കൊണ്ട് തന്നെ നന്നായി മിക്സ് ആക്കുക.
- ആട്ടപ്പൊടി – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – 1 ടീ സ്പൂൺ
- ഓയില്- 2 ടേബിൾ സ്പൂൺ
- സവാള – 1 എണ്ണം
- ഉരുളകിഴങ്ങ് – 1 എണ്ണം
- മല്ലിയില
ശേഷം മാവ് കുറച്ച് ചൂടാറുമ്പോൾ അത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം ഇത് കുറച്ച് ചെറിയ ചെറിയ ഉരുളകളാക്കി വെക്കുക. ഓരോ ഉരുളകൾ ചപ്പാത്തി പോലെ പരത്തിയെടുക്കുക. അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാകുമ്പോഴേക്കും കുറച്ച് ഓയിൽ ഒഴിച്ചുകൊടുക്കുക. ശേഷം ഇതിലേക്ക് സവാള ഇട്ടുകൊടുത്തു നന്നായി വയറ്റുക. ഒരു ബൗളിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തിടുക. ഗ്രേറ്റ് ചെയ്തതിന്റെ മുകളിലേക്ക് കുറച്ചു വെള്ളം
ഒഴിച്ച് അതങ്ങനെ വെക്കുക ശേഷം ഗ്രേറ്റ് ചെയ്ത ഉരുളകിഴങ്ങ് നന്നായി കഴുകിയെടുത്ത ശേഷം വീണ്ടും ഒരു ഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് വേവിച്ചെടുക്കുക. വേവിച്ച വെള്ളം കളഞ്ഞ ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇതേസമയം വഴറ്റി കൊണ്ടിരിക്കുന്ന സവാള കൂടി ഈ പാത്രത്തിലേക് ഇട്ട് കൊടുക്കുക. ഉരുളകിഴങ്ങും സവാളയും നന്നായി മിക്സ് ആക്കുക. ആവശ്യത്തിനു കുരുമുളക് പൊടി ചേർക്കുക.
ചപ്പാത്തി മാവ് എടുത്ത് ഓരോന്ന് ഓരോന്നായി പരത്തിയെടുക്കുക. ഒരു പരത്തിയ പത്തിരി എടുത്തുവച്ച് അതിന്റെ മുകളിലേക്ക് ആയി ഉരുളക്കിഴങ്ങിന്റെ ഫില്ലിംഗ് വെച്ചുകൊടുക്കുക. ശേഷം മറ്റൊരു ചപ്പാത്തി ഇതിനുമുകളിൽ ആയി വച്ചുകൊടുത്തു നന്നായി അരിക്കുകൾ അമർത്തുക. ബാക്കിയുള്ള ചപ്പാത്തി കൂടി ഇതേപോലെ ചെയ്തതിനുശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ചപ്പാത്തി മറിച്ചും തിരിച്ചും ഇട്ട് ചുട്ടെടുക്കുക. Credit: Shemsha