അങ്കമാലിക്കാരുടെ ചക്ക വരട്ടൽ സൂത്രം ഇതാണ്! കുക്കറിൽ ഒറ്റ വിസിൽ, മിക്സിയിൽ ഒരു അടി, അടുപ്പത്ത് രണ്ടിളക്കൽ, ചക്ക വരട്ടിയത് റെഡി!! | Special Chakkavaratti Recipe

Special Chakkavaratti Recipe

Chakka Varatti is a traditional Kerala delicacy made from ripe jackfruit, jaggery, and ghee, often used as a base for various sweets. To prepare, deseed and chop ripe jackfruit bulbs, then cook them with a little water until soft. Blend into a smooth pulp and cook it with melted jaggery on low flame, stirring continuously. Add ghee gradually while stirring to avoid sticking. Cook until the mixture thickens and leaves the sides of the pan, forming a glossy, dark paste. Store in airtight containers once cooled. Chakka Varatti can be preserved for months and is rich in flavor and aroma.

Special Chakkavaratti Recipe : ചക്ക വരട്ടിയത് ഒക്കെ പൊതുവേ മുത്തശ്ശിമാർ ഉണ്ടാക്കുന്നത് ഉരുളിയിൽ ഒക്കെ ഇട്ട് കുറെ നേരം ഇളക്കിയൊക്കെയാണ്. എന്നാൽ ഏറ്റവും സിമ്പിൾ ആയി നമുക്ക് ഇത് കുക്കറിൽ ഉണ്ടാക്കിയെടുത്താലോ.? ഇപ്പോഴത്തെ കാലഘട്ടത്തിൽ ആർക്കും അങ്ങനെ പണിയെടുക്കാൻ ഒന്നും വലിയ താല്പര്യമില്ല. ചക്ക വരട്ടാൻ പൊതുവെ എല്ലാർക്കും മടി ആവും ല്ലേ? എന്നാൽ നിങ്ങൾക്ക് ചക്ക വരട്ടിയത് ഉണ്ടാക്കാൻ ഇനി അങ്ങനെ ഒന്നും ചെയ്യേണ്ട. കുക്കറിൽ തന്നെ സിമ്പിൾ ആയി നമുക്ക് ചക്ക വരട്ടി ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഒരു കുക്കറിൽ ഒറ്റ വിസിൽ, മിക്സിയിൽ ഒരു അടി, അടുപ്പത്ത് രണ്ടിളക്കൽ, ചക്ക വരട്ടിയത് റെഡി. അപ്പോൾ എങ്ങിനെയാണ് ചക്കവരട്ടി തയ്യാറാക്കുന്നത് എന്ന് നോക്കാം.

Ads

Ingredient

  • Jackfruit
  • Jaggery
  • Cardamom
  • Ghee
×
Ad

ചക്ക നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലെ കുരു എല്ലാം മാറ്റി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ചക്ക ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്തു കുറച്ചു വെള്ളമൊഴിച്ച ശേഷം മൂന്ന് വിസിലു വരെ വേവിക്കുക. അതേസമയം തന്നെ നമുക്ക് ശർക്കരപ്പാനി ഉണ്ടാക്കണം. അതിനായി ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക. വെള്ളം നന്നായി തിളച്ചു ശർക്കര നന്നായി ഉരുകി വരുമ്പോഴേക്കും നമുക്ക് വീണ്ടും ഇളക്കി കൊടുക്കാം. കുറച്ചു കട്ടിക്ക് തന്നെ ശർക്കരപ്പാനി കുറുക്കി എടുക്കാൻ ശ്രദ്ധിക്കുക. മൂന്നു വിസിൽ ആയിക്കഴിഞ്ഞാൽ പ്രഷർ എല്ലാം പോയി കഴിഞ്ഞ് തുറന്നു നമുക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റി നന്നായി ചൂടാറാൻ വയ്ക്കാം. ചൂടാറി കഴിഞ്ഞാൽ ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തന്നെ വെള്ളം ചേർക്കാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അരച്ചെടുത്ത മിക്സ് അതേ കുക്കറിൽ തന്നെ നമുക്ക് അടുപ്പിൽ വച്ച് അതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച് എടുക്കാം. കൈവിടാതെ ഇളക്കി യോജിപ്പിച്ചെടുക്കുക. ചക്കയിലെ ഈർപ്പം എല്ലാം കുറച്ച് കുറഞ്ഞ ശേഷം നമുക്ക് ഇതിലേക്ക് ശർക്കരപ്പാനി അരിച്ച് ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് പൊടിച്ച ഏലയ്ക്കാ കൂടി ചേർത്ത് കൊടുത്ത് വീണ്ടും കൈവിടാതെ ഇളക്കുക. ഒരുവിധം ഇതെല്ലാം കൂടി കുറുകിയ ശേഷം വേണം നമുക്ക് ഇതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാൻ. നെയ്യ് നിങ്ങൾക്ക് ആവശ്യമുള്ളത്രയും ചേർത്ത് കൊടുത്ത ശേഷം നമുക്കിത് തിക്കായിട്ടുള്ള ഒരു കൺസിസ്റ്റൻസിയിൽ എത്തുന്ന വരെ ഇളക്കേണ്ടതാണ്. ഹൈ ഫ്ലെയിമിലാണ് വെക്കുന്നതെങ്കിൽ കൈവിടാതെ തന്നെ ഇളക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടിയിൽ പിടിക്കുന്നതായിരിക്കും. ഇനി നമുക്ക് തീ ഓഫ് ആക്കി ഇതൊരു ബൗളിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. Special Chakkavaratti Recipe Credit : Rosh Talks

Special Chakka Varatti Recipe

  • Use fully ripe jackfruit for the best sweetness and flavor.
  • Cook jackfruit until very soft before blending.
  • Use equal or slightly less jaggery than pulp for balanced sweetness.
  • Stir continuously while cooking to prevent burning.
  • Add ghee little by little for rich taste and smooth texture.
  • Cook until the mixture thickens and leaves the pan sides.
  • Store in dry, airtight containers to increase shelf life.

Read also : രണ്ടു വർഷം മുൻപത്തെ ചക്കവരട്ടി കൊണ്ട് അടിപൊളി പൂച്ച പുഴുങ്ങിയത്! ഇതിന്റെ രുചി വേറെ ലെവലാണേ!! | Easy Jackfruit Kumbilappam Recipe

അമ്പമ്പോ! ചക്ക മിക്സിയിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ കളയരുതേ!! | Raw Jackfruit Snack Recipe

ChakkavarattiChakkavaratti RecipeRecipeTasty Recipes