വെറും 3 ദിവസം കൊണ്ട് നല്ല സ്ട്രോങ്ങ് ബീറ്റ്റൂട്ട് വൈൻ കുക്കറിൽ തയ്യാറാക്കാം! നിറം വക്കാനും, ശരീര പുഷ്ടിക്കും ഈ ഒരു വൈൻ പൊളിയാ!! | Special Beetroot Wine Recipe

Special Beetroot Wine Recipe : വെറും മൂന്നുദിവസം കൊണ്ട് കുക്കറിൽ ഇനി ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി നോക്കിയാലോ. അതും നല്ല സ്ട്രോങ്ങും ടേസ്റ്റിയും ആയിട്ടുള്ള വൈൻ ആണ്. കഴിച് കഴിഞ്ഞാൽ പറയില്ല ഇത് ബീറ്റ്റൂട്ട് കൊണ്ടാണ് ആക്കിയത് എന്ന് അത്രക്ക് അടിപൊളിയാണിത്. എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈ വൈൻ കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്നതാണ്.

Ingredients

  • ബീറ്റ്റൂട്ട്
  • പട്ട
  • ഗ്രാമ്പു
  • ഈസ്റ്റ്‌

How To Make Beetroot Wine

ഇതിനായി അര കിലോ ബീറ്റ്റൂട്ട് എടുക്കുക. ഇനി ഇവ ചെറുതായി മിക്സിയിൽ മുറിച് ഒരുപാട് അടിയാതെ ഒന്ന് അടിച് എടുക്കാം. ഇവ ഒരു ലിറ്റർ വെള്ളവും ഒഴിച് കുക്കറിൽ ഇട്ട് കൊടുക്കാം. കൂടെ ഒരു കഷ്ണം പട്ട, 3 ഗ്രാമ്പു, ഒരു കഷ്ണം ചതച്ച ഇഞ്ചി ഇട്ട് കൊടുക്കാം. കുക്കറിന്റെ അടപ്പ് ഇട്ട് ചൂടാക്കി എടുക്കുക. ഇനിയങ്ങോട്ട് എടുക്കുന്ന പാത്രങ്ങളിലോ സ്പൂണുകളിലോ വെള്ളത്തിന്റെ അംശം ഒട്ടും തന്നെ ഉണ്ടാവാൻ പാടുള്ളതല്ല. ഇനിയൊരു പാത്രം എടുക്കുക. അതിലെ വെള്ളം എല്ലാം തുടച് കളയാം. നേരത്തെ തയ്യാറാക്കിയ ബീറ്റ്റൂട്ട് മിക്സ്‌ ഒരു അരിപ്പയിൽ ഇട്ട് നല്ലപോലെ അരിച്ചെടുക്കുക. ഈ അരിച്ചെടുത്തതിലേയ്ക് ഒന്നര കപ്പ്‌ പഞ്ചസാര ഇട്ട് കൊടുക്കാം. നല്ല പോലെ പഞ്ചസാര ഇളകി യോജിപ്പിക്കുക. കൂടെ മുക്കാൽ കപ്പ്‌ ഈസ്റ്റ്‌ ചേർത്ത് കൊടുക്കാം.

ഇനി ഒരു ഗ്ലാസിന്റെ അടപ്പുള്ള ജാറിൽ ഈ മിക്സ്‌ ഒഴിച് വെക്കുക. ഒഴിക്കുമ്പോൾ ഒഴിച് വെക്കുന്ന ബൗൾ മുഴുവനും നിറയാത്ത രീതിയിൽ വേണം ഒഴിക്കാൻ. ഇനി ഓരോ ദിവസവും വൈൻ നല്ലപോലെ ഇളകി കൊടുക്കാൻ മറക്കരുത്. ഇനി മൂന്നാമത്തെ ദിവസം ഈ വൈൻ നല്ലപോലെ മിക്സ്‌ ആയിട്ടുണ്ടാകും. ഇവ സ്റ്റോർ ചെയ്ത് വെക്കാനുള്ള കുപ്പിയിൽ ഒഴിച് വെക്കുക. കുപ്പിയിൽ ഒഴിച് ഒരു രണ്ട് ദിവസം കഴിഞ്ഞ് കുടിച്ചുനോക്കൂ നല്ല അടിപൊളി വൈൻകിട്ടും. പിന്നെ ഉണ്ടാകുമ്പോൾ അടച്ചു വെക്കുന്ന പാത്രത്തിലും ഉപയോഗിക്കുന്ന സ്പൂണിലും വെള്ളത്തിന്റെ അംശം ഇല്ല എന്ന് ഉറപ്പ് വരുത്തുക. ഇനി എല്ലാവരും ഈ അടിപൊളി വൈൻ വീട്ടിൽ പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കു. Credit: Chikkus Dine


Beetroot WineRecipeSpecial Beetroot Wine RecipeTasty RecipesWine Recipe