കിടു ഐറ്റം! ചെറുപഴം കൊണ്ട് കഴിച്ചാലും കഴിച്ചാലും മതിവരാത്ത പലഹാരം! ഇങ്ങനെ ഒരു വിഭവം നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല!! | Special Banana Snack Recipe

Special Banana Snack Recipe: ചെറുപഴം കൊണ്ട് ഒരടിപൊളി വിഭവം ഉണ്ടാക്കി നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഉറപ്പായും ഇഷ്ട്ടപെടുന്ന ഒരു കിടിലൻ വിഭവം. വളരെ ചെറിയ സമയത്തിനുള്ളിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

ചേരുവകൾ

  • പഴം-6
  • തേങ്ങാ പാൽ
  • ചെറിയുള്ളി -12
  • ശർക്കര
  • അവൽ
  • ഇഞ്ചി

തയ്യാറാക്കുന്ന വിധം

ആദ്യം 6 മൈസൂർ പഴം തൊലി കളഞ്ഞെടുക്കുക.ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം. ഇനി അരകപ്പ് പഞ്ചസാര ഇട്ട് നല്ല പോലെ പഴംഉടച്ചെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക്‌ ഒരു കഷ്ണം ഇഞ്ചി, 6 ചെറിയുള്ളി നന്നായി തൊലി കളഞ്ഞത് കുറച്ച് തേങ്ങാ പാലോ, വെള്ളമോ ഇട്ട് നന്നായി അരച്ചെടുക്കുക. ഇനി അരച്ച മിക്സ്‌ നേരത്തെ തയ്യാറാക്കിയ പഴം മിക്സിലേക്ക്‌ ഒരു അരിപ്പകൊണ്ട് അരിച്ഒഴിച് കൊടുകാം. ഇനി ഇതിലേക് കുറച്ച് ചെറിയുള്ളി ചെറുതായി മുറിച്ചത് ചേർക്കാം.

ഒരു അരകപ്പ് ശർക്കര ചേർത്ത് കൊടുക്കാം കൂടെ ഒരു തേങ്ങയുടെ പാൽ മുഴുവനായും കുറച്ച് വെള്ളം ചേർത്ത് അരച്ച തേങ്ങാ പാൽ ഇതിലേക്ക്‌ ഒഴിച് കൊടുകാം. ഈ ഒരു വിഭവത്തിന് കൂടുതൽ തേങ്ങയുടെയും പഴത്തിന്റെയും ഒരു അടിപൊളി ടേസ്റ്റ് ആണ് ഉണ്ടാവുക. നല്ലപോലെ എല്ലാം മിക്സ്‌ ചെയ്തെടുക്കാം. കൂടെ കുറച്ച് ഉപ്പ്‌ ചേർത്ത്കൊടുക്കാം അത് മധുരം ഒരു ബാലൻസ് കിട്ടാൻ വേണ്ടി മാത്രമാണ്. ഉപ്പ്‌ ചേർക്കുമ്പോൾ അളവ് കൂടി പോകാതെ നോക്കി ചേർക്കുക, ഇനി ഇവ തണുപ്പിചോ അല്ലാതെയോ കഴിക്കാവുന്നതാണ്.

ഇത് ഏറ്റവും കൂടുതൽ ആവിലിന്റെ കൂടെ കഴിക്കാനാണ് ഉത്തമം. ഒരു ഈവെനിംഗ് സ്നാക്ക്സ് പോലെ കഴിക്കാൻ പറ്റിയ അടിപൊളി വിഭവമാണ്. പെട്ടന്ന് വയർ നിറയും. ഇനി നിങ്ങളുടെ കുട്ടികൾക്ക് ഒരു വട്ടമെങ്കിലും ഇങ്ങനെ തയ്യാറാക്കി കൊടുക്കു അവർക്ക് ഇഷ്ട്ടപെടും തീർച്ച. പഴം ആയതിനാൽ നല്ല പോഷക ഗുണം അടങ്ങിയ വിഭവംതന്നെയാണ്. ഇനി ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ പഴം ഉപയോഗിക്കുന്നിലെങ്കിൽ പെട്ടന്ന് തന്നെ വളരെ കുറഞ്ഞ സമയത്ത് എന്നാൽ കൂടുതൽ സാധനത്തിന്റെ ആവിശ്യമില്ലാതെ ഇത്തരം രുചി കരമായ വിഭവങ്ങൾ ഉണ്ടാക്കി നോക്കുക. നിങ്ങൾക്ക്‌ ഇഷ്ട്ടപെടും തീർച്ച. Credit: Kerala cooking House

BananaRecipeSnack RecipeSpecial Banana Snack RecipeTasty Recipes