Special Banana Snack Recipe: ഏത്തപഴം വെച്ച് നാം പല രീതിയിലുള്ള വിഭവങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കു. കൂടുതൽ രുചിയുള്ളതും, പെട്ടന്ന് ഉണ്ടാകാൻ പറ്റുന്നതുമായ ഒരടിപൊളി വിഭവം, വീട്ടിലെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുകാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ട പെടുന്ന ഒരടിപൊളി വിഭവം തന്നെയാണിത്. വീട്ടിൽ ഗസ്റ്റ് വന്നാൽ പെട്ടന്ന് തന്നെ ഉണ്ടാക്കി കൊടുക്കാനും പറ്റുന്ന ഒരടിപൊളി വിഭവം.
Ads
Ingredients
- പഴം -3 പഴുത്തത്
- തേങ്ങാ പാൽ -1 കപ്പ്
- ഏലക്ക പൊടി -1 സ്പൂൺ
- ശർക്കര
- അണ്ടിപരിപ്പ് -5
- മുന്തിരി
Advertisement
How To Make
ഏത്തപഴം വിഭവം ഉണ്ടാകാൻ ആദ്യം പഴം നല്ല റൗണ്ടിൽ മുറിച്ചെടുക്കുക. ഇനി ഇതിലേയ്ക് വേവിക്കാൻ ആവിശ്യമായ തേങ്ങാ പാൽ എടുക്കുക. ഒരു പാത്രം എടുത്ത് അതിലേക് നേരത്തെ മുറിച് വെച്ച പഴം അതിലേക് തേങ്ങാ പാൽ ഒഴിച് കൊടുക്കുക. ഈ തേങ്ങാ പാലിൽ ഇട്ട് നല്ലപോലെ തിളപിചെടുക്കുക. ഇനി ഇതിലേയ്ക് മഥുരത്തിന് ആവിശ്യമായ ശർക്കര എടുത്ത് അതിലേക് കുറച്ച് വെള്ളം ഒഴിച് തിളപിച് എടുക്കുക. നേരത്തെ അടുപ്പത് വെച്ച തേങ്ങാ പാൽ, പഴത്തിലേക് ശർക്കര വെള്ളം ഒഴിച് കൊടുക്കുക. ഇനി ഇവ നല്ലപോലെ വെന്തു വരുന്നത് വരെ തിളപിച് എടുക്കുക. അത് ഒരു ബ്രൗൺ കളർ ആവുന്നത് വരെ ചൂടാക്കുക.
തേങ്ങാ പാൽ ഒഴിച്ചത് കൊണ്ട് തന്നെ കൂടുതൽ വെന്തു വരുമ്പോൾ അത് കുറുക്കിയ രൂപത്തിൽ കാണാം. ഇനി അതിൽ അര സ്പൂൺ ഏലകാ പൊടി ഇട്ട് കൊടുക്കുക. ഒരു ചെറിയ പാൻ എടുത്ത് അതിലേക്ക് നെയ്യ് ഇട്ട് കൊടുക്കുക. അതിലേക് കുറച്ച് അണ്ടിപരിപ്പ്, ഉണക്ക് മുന്തിരി ചേർത്ത് മൊരിച്ചെടുക്കുക. ഈ മൊരിച്ച നൈ അടക്കം നേരത്തെ തയ്യാറാക്കിയ പഴം മിക്സിലേയ്ക് ഒഴിച് കൊടുത്ത് ചൂടാക്കി എടുക്കുക. നല്ല അടിപൊളി പഴം മിക്സ് തയ്യാർ. ഇനി ആർക്കും പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുക്കിംഗ് അറിയാത്ത ആളുകൾക്ക് വളരെ നിസ്സാരമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി വിഭവം. Credit: MY DREAMS