അയല ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്താൽ ആ പഞ്ചായത്ത് മുഴുവൻ ആ മണം എത്തും; കൊതിപ്പിക്കും അയല ഫ്രൈ!! | Special Ayala Fish Fry Recipe

Special Ayala Fish Fry Recipe

Special Ayala Fish Fry Recipe : നമ്മൾക്ക് ഏറെ ഇഷ്ടമുള്ളതും സ്ഥിരമായി വാങ്ങിക്കുന്നതുമായൊരു മത്സ്യമാണ് അയല. അയല കറി വച്ചതും വറുത്തതുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അയല വറുത്തത് നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവമാണ്. അതിന്റെ പാചക രീതി നമ്മൾക്ക് പരിചിതവുമാണ്. എന്നാൽ നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവങ്ങളിലെ ചെറിയ രുചിഭേദങ്ങൾ പോലും പുതുമ നൽകുന്ന ഒന്നാണ്.

ഇവിടെ അത്തരത്തിൽ ഒരു വിഭവമാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ഒരു പഞ്ചായത്ത് മുഴുവൻ മണം എത്തുന്ന പുതുമയാർന്ന രീതിയിൽ ഒരു അയല ഫ്രൈ ആയാലോ. ഇതിലെ ഏറ്റവും പ്രധാനമായി നമ്മൾ ചേർക്കുന്ന ചേരുവ കുരുമുളകുപൊടിയാണ്. കഴുകി വച്ച അയലയിലേക്ക് രണ്ട് സ്പൂൺ കുരുമുളക്പൊടി ചേർത്ത് കൊടുക്കണം. ശേഷം ഒരുസ്പൂൺ മുളക്പൊടിയും അരസ്പൂൺ അല്ലെങ്കിൽ കാൽസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കണം.

പിന്നീട് കുറച്ച് പച്ചവെളിച്ചെണ്ണ കൂടെ ഒഴിച്ച്‌ കൊടുക്കണം. കുരുമുളക് കുറച്ച് അധികം ചേർത്തത് കൊണ്ട് തന്നെ അതിന്റെ രുചിയായിരിക്കും മുന്നിട്ട് നിൽക്കുന്നത്. അടുത്തതായി ആവശ്യത്തിന് ഉപ്പും കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേർത്ത് കൊടുത്ത് നല്ലപോലെ മീനിൽ പുരട്ടിയെടുക്കണം. വരഞ്ഞ് കൊടുത്ത മീനിന്റെ ഉള്ളിലേക്കൊക്കെ നല്ലപോലെ മസാല തേച്ച് പിടിപ്പിക്കണം.

ഈ സമയം തന്നെ മസാലകളുടെ നല്ലൊരു മണം വരും. കുറച്ച് സമയം ഇത് മസാല പിടിക്കുന്നതിനായി വക്കണം. നമ്മൾ ഇവിടെ ചെറുതും വലുതുമായി നാല് അയലയാണ് എടുത്തിരിക്കുന്നത്. അത്കൊണ്ട് തന്നെ വേവിക്കുമ്പോൾ അതിന്റെ പാകം നോക്കി വേണം ചെയ്യാൻ. കൊതിയുണർത്തും മണം പരത്തുന്ന ഈ അയല ഫ്രൈയുടെ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടോളൂ. Video Credit : Chayem Vadem – ചായേം വടേം

You might also like