പ്രസവം കഴിഞ്ഞ് 12 ദിവസം.. പുത്തൻ ഡാൻസ് വീഡിയോയുമായി സൗഭാഗ്യ വെങ്കിടേഷ്; സുധ മോൾ ഉറക്കത്തിലാണോ എന്ന് ആരാധകർ.!! [വീഡിയോ] | Sowbhagya Venkitesh Dance

സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താര പുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമ സീരിയൽ താരം താര കല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളി ലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ വരെ സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുള്ളതാണ്. കുറച്ച് നാളുകൾക്ക് മുൻപ് സൗഭാഗ്യയ്ക്കും അർജുനും കുഞ്ഞുണ്ടായ വിവരം സൗഭാഗ്യയും താര കല്യാണും

പ്രേക്ഷകരെ അറിയിച്ചിരുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ ഏറെ ശ്രദ്ധ നേടിയതുമാണ്. ഇപ്പൊഴിതാ ഒരു പുത്തൻ ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ് . ‘സി സെക്ഷന് ശേഷമുള്ള 12-ാം ദിവസം. പുതിയതായി അമ്മമാരാകുന്നവരെ ഭയത്തോടെ നോക്കി കാണുന്നത് അവസാനിപ്പിക്കൂ. സി സെക്ഷനെക്കുറിച്ച് ആളുകളിൽ നിന്നും കേൾക്കുന്നതെല്ലാം വെറും മിഥ്യയാണ്. പ്രതീക്ഷ കൈവിടാതെ

ജീവിതം ആസ്വദിക്കൂ. എന്തായാലും ഇപ്പോഴത്തെ മെഡിക്കൽ സയൻസ് വളരെ അഡ്വാൻസ്ഡാണ്. സി സെക്ഷൻ ഡെലിവറിക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് എന്നെ തിരികെക്കൊണ്ടുവന്നതിന് എന്റെ ഡോക്ടർ അനിത പിള്ളയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല,’ എന്ന ക്യാപ്ഷ നോടെയാണ് സൗഭാഗ്യ ഡാൻസ് വീഡിയോ പങ്കുവെച്ചത്. താര കല്യാണുൾപ്പടെ നിരവധി പേർ വീഡിയോയ്ക്ക് കമന്റുകളു മായെത്തിയിട്ടുണ്ട്. ഗർഭിണി

ആയ വിവരവും പ്രസവത്തിനായ് ആശുപത്രിയിലെത്തിയതിന് ശേഷമുള്ള വിവരങ്ങ ളുമെല്ലാം സൗഭാഗ്യ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. സുദർശന അർജുൻ സോമശേകർ എന്നാണ് ഇരുവരും മകൾക്ക് പേരിട്ടിരിക്കുന്നത്. സൗഭാഗ്യയുടെയും അർജുന്റെയും വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയവ ആയിരുന്നു. 2020 ഫെബ്രുവരി 20 നായിരുന്നു ഇരുവരും വിവാഹി തരായത്. ഗുരുവായൂർ അമ്പല നടയിൽ വെച്ചായിരുന്നു വിവാഹം.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe