മാതൃദിനത്തിൽ മാതൃകാ ചിത്രം പങ്കുവെച്ച് സൗഭാഗ്യ വെങ്കിട്ടേഷ് ; ചിത്രം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി!! | Sowbhagya shared a post on mother’s day
ടിക് ടോക്കിലൂടെ ജനപ്രീതി നേടിയ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ, നടിയും നർത്തകിയുമായ താരാ കല്യാണിന്റെ മകളാണ്. ടിക് ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ, സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയയൊരു ആരാധക വൃന്ദത്തെ നേടുകയും ചെയ്തു. പിന്നീട്, ‘ഇമ്മിണി ബല്ല്യൊരു ഫാൻ’ എന്ന ടാലന്റ് ഹണ്ട് ഷോയുടെ വിധികർത്താവായി സൗഭാഗ്യ മലയാളം ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു. ദീർഘകാല കാമുകനും
ടെലിവിഷൻ നടനുമായ അർജുൻ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ശേഷം ഇരുവരും ചില ടെലിവിഷൻ ഗെയിം ഷോകളിൽ പങ്കെടുത്തിരുന്നു. യൂട്യൂബർ കൂടിയായ സൗഭാഗ്യ, തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി എല്ലായിപ്പോഴും പങ്കുവെക്കാറുണ്ട്. അങ്ങനെ യിരിക്കെ, കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ തങ്ങളൊരു കുഞ്ഞിനായി കാത്തിരിക്കുക യാണെന്ന സന്തോഷ വാർത്ത സൗഭാഗ്യയും അർജുനും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
തുടർന്ന്, 2021 നവംബറിൽ ദമ്പതികളുടെ ഇടയിലേക്ക് കുഞ്ഞതിഥിയെത്തി. സുദർശന എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരിട്ടിരി ക്കുന്നത്. തുടർന്ന്, സൗഭാഗ്യ വെങ്കിടേഷ് തന്റെ കുഞ്ഞ് മാലാഖയായ സുദർശനയുടെ ജനനം മുതൽ എല്ലാ വിശേഷ ദിവസങ്ങളും ആഘോഷിച്ച് തന്റെ മാതൃത്വവും ആസ്വദിക്കുകയാണ്. കഴിഞ്ഞ ദിവസം, താൻ അമ്മയായ ശേഷമുള്ള ആദ്യ മാതൃദിനത്തിൽ സ്വയം ആശംസകൾ പങ്കിട്ട് സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടു. മകൾ സുദർശനയെ നെഞ്ചോട്
ചേർത്ത് വെച്ച് അർജുന്റെ സഹോദരന്റെ മകൾ അനുവിനെയും ചേർത്തുപ്പിടിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, “എനിക്ക് ആദ്യ മാതൃദിനാശംസകൾ” എന്നാണ് സൗഭാഗ്യ പങ്കുവെച്ചത്. അർജുന്റെ ജേഷ്ഠന്റെ ഭാര്യ, അതായത് അനുവിന്റെ അമ്മ കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. അതുകൊണ്ട്, അനുവിനെയും തന്റെ മകളായിയാണ് സൗഭാഗ്യ കാണുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. Sowbhagya shared a post on mother’s day..