അങ്ങനെ കാത്തിരുന്ന് ആദ്യ കണ്മണി പിറന്നു 😍😍.. അമ്മക്കും അച്ഛനും ഒപ്പം ആടിത്തിമിർക്കാൻ കൂട്ടായി അവളും എത്തി❤️❤️ … അമ്മയായി സൗഭാഗ്യ ☺️☺️.. കുഞ്ഞിന്റെ വരവ് ആഘോഷമാക്കി അർജുനും 🤩🤩..

മലയാളികളുടെ സോഷ്യൽ മീഡിയ താരങ്ങളായ അർജുനും സൗഭാഗ്യക്കും ആദ്യ കണ്മണി പിറന്നു. നിറഞ്ഞ ആഘോഷങ്ങൾക്ക് ഒടുവിൽ പെൺ കുഞ്ഞിന് ആണ് സൗഭാഗ്യ ജന്മം നൽകിയിരിക്കുന്നത്. ലേബർ റൂമിൽ കയറുന്നതിനു തൊട്ടു മുൻപു വരെ അമ്മ താരാ കല്യാണിനും ഭർത്താവായ അർജുനും ഒപ്പം നൃത്തത്തിലും റീൽസിലും തിളങ്ങിയ സൗഭാഗ്യ ഇന്ന് രാവിലെയാണ് കുഞ്ഞിന് ജന്മം നൽകിയത്. അച്ഛൻ തൻ്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് ഏറെ

പ്രിയപ്പെട്ടവരായ സൗഭാഗ്യയും അര്‍ജുനും ഡാന്‍സും റീല്‍സ് വീഡിയോയുമായി സോഷ്യൽ മീഡിയയിലെ  സജീവ സാന്നിധ്യങ്ങളാണ്. മുന്‍പ് ടിക് ടോക് വീഡിയോയുമായും ഇവരെത്താറുണ്ടായിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ചും അത് ആഘോഷമാക്കി മാറുന്ന കാര്യങ്ങളെക്കുറിച്ചും ചിത്രങ്ങളും വീഡിയോകളും ഒക്കെയായി ഇരുവരും സജീവമായിരുന്നു. ഗർഭിണിയായിരുന്ന സമയത്തും

പിന്നീട് ആശുപത്രിയിലും സൗഭാഗ്യ ഡാൻസ് ചെയ്തതിനെപ്പറ്റി നിരവധി പേർ വിമർശിച്ച് 
രംഗത്തെത്തിയിരുന്നെങ്കിലും ഇതെല്ലാം വളരെ കൂൾ ആയാണ് സൗഭാഗ്യയും അർജുനും നേരിട്ടത്. ഡാന്‍സിലൂടേയും ടിക് ടോക് വീഡിയോയിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് ഇരുവരും. ഗർഭിണിയായിരുന്നപ്പോൾ മുതൽ ഉള്ള എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിൽ നിർത്തം ചെയ്യുന്ന വീഡിയോ സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി

ആരാധകർക്കായി പങ്കുവെച്ചിരുന്നു. അഭിനേത്രി നർത്തകിയുമായ അമ്മ താര കല്യാണം പ്രചോദന
ത്തോടെയാണ് സൗഭാഗ്യ നിർത്തം ചെയ്തിരുന്നത്. ഈ നൃത്തങ്ങൾ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയായിരുന്നു. നിരവധിപേരാണ് ആശംസകളും വിമർശനങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ സൗഭാഗ്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്‍റെയും വളക്കാപ്പ് ചടങ്ങിന്‍റെയും ഒക്കെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe