രജനീകാന്ത് വീണ്ടും മുത്തശ്ശൻ; രണ്ടാമത്തെ കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് !! | Soundarya Rajinikanth became mom again

Soundarya Rajinikanth became mom again : തമിഴ് സിനിമ ലോകത്തെ പിടിച്ചുകുലുക്കിയ താരനിരകളിൽ മുൻ നിരയിലാണ് രജനികാന്ത്. രജനികാന്തിന്റെ സിനിമകൾ എല്ലാം എല്ലാകാലത്തും ബോക്സ്‌ ഓഫീസ് ഹിറ്റുകൾ ആണ്.സൂപ്പർ സ്റ്റാർ രജനി കാന്ത് എന്നാണ് ജനങ്ങൾക്കിടയിൽ താരം അറിയപ്പെടുന്നത്. ഏത് ഭാഷയിൽ ആയാലും തന്റേതായ അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും മുൻ നിരയിൽ എത്തിയ വ്യക്തി. നടന വൈഭവം കൊണ്ടും ഫാൻസ് പവർ കൊണ്ടും വളരെയധികം ഉയരങ്ങളിലാണ് താരം.

ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. രജനികാന്തിന് രണ്ട് മക്കളാണ്. രണ്ടുപേരും സിനിമയിൽ സജീവം തന്നെ. സിനിമയിൽ സജീവം എന്ന് മാത്രമല്ല ഇരുവരും തന്റേതായ വ്യക്തി മുദ്രാ സിനിമ ലോകത്ത് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യ രജനീകാന്ത്, സൗന്ദര്യ രജനികാന്ത് എന്നിവരാണ് മക്കൾ. ഐശ്വര്യ രജനികാന്ത് തമിഴിലെ തന്നെ നടനായ ധനുഷിന്റെ ഭാര്യയായിരുന്നു. ഇരുവർക്കും രണ്ട് മക്കളാണ്.ചില കാരണങ്ങളാൽ ഇരുവരും തമ്മിലുള്ള ബന്ധം പിരിയും ഇപ്പോഴും മക്കളുടെ സംരക്ഷണത്തിനായി നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്നു.

Soundarya Rajinikanth
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

രണ്ടാമത്തെ മകളായ സൗന്ദര്യ രജനികാന്ത് 2010 ലാണ് വിവാഹിതയാകുന്നത്. ഈ ബന്ധത്തിൽ ഒരു കുട്ടിയാണ് ഉള്ളത്.ആദ്യ ഭർത്താവ് അശ്വിൻ റാം കുമാറുമായുള്ള ബന്ധത്തിൽ ചിലവിള്ളലുകൾ ഉണ്ടാവുകയും 2017 ഈ ബന്ധം വേർപിരിയുകയും ചെയ്യുന്നു. ഇതിനുശേഷം വൈശാഖൻ വണങ്കമുടിയുമായി സൗന്ദര്യ വിവാഹിതയാകുന്നു. നടനും വ്യവസായിയും ആണ് വൈശാഖ്.ഇപ്പോഴിതാ സൗന്ദര്യക്കും വൈശാഖിനും ഒരു കുഞ്ഞ് പിറന്ന സന്തോഷത്തിലാണ്.

രജനികാന്ത് വീണ്ടും ഒരു മുത്തശ്ശൻ ആയിരിക്കുകയാണ്.ഈ സന്തോഷവാർത്ത സൗന്ദര്യ തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഭർത്താവ് വൈശാഖിനും മൂത്ത മകനോടും ഒപ്പമുള്ള ചിത്രങ്ങളും, തന്റെ കുഞ്ഞുവാവയുടെ കയ്യിന്റെ ചിത്രവും, ഗർഭ കാലഘട്ടത്തിലെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് വിവരം ആരാധകരെഅറിയിച്ചിരിക്കുന്നത്. ദൈവത്തിന്റെയും രക്ഷിതാക്കളുടെയും അനുഗ്രഹം കൊണ്ട് ഒരു മകൻ പിറന്നിരിക്കുന്നു. വേദിന്റെ കുഞ്ഞനുജന് സ്വാഗതം. എന്ന അടിക്കുറിപ്പോടുകൂടിയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീർ രജനീകാന്ത് വണങ്കമുടി എന്നാണ് കുഞ്ഞിന് പേര് വെച്ചിരിക്കുന്നത്.

You might also like