രോമാഞ്ചം പവറിൽ സൗബിൻ ഷാഹിർ; ലക്ഷങ്ങൾ വിലയുള്ള പുത്തൻ ബി എം ഡബ്ല്യൂ സ്വന്തമാക്കി താരം !! | Soubin Shahir Bought BMW GS trophy edition R1250 GS Latest Malayalam
Soubin Shahir Bought BMW GS trophy edition R1250 GS Latest Malayalam : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ അതുല്യ പ്രതിഭയാണ് സൗബിൻ ഷാഹിർ. ഒരു നടൻ എന്നതിലുപരി ഒരു സഹ സംവിധായകൻ കൂടിയാണ് താരം വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുത്തു പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ സൗബിൻ തന്റെ ജീവിതത്തിൽ എക്കാലവും ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് തിരഞ്ഞെടുക്കപ്പെട്ട സൗബിന്റെ പല ചിത്രങ്ങളും. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകൻ ആയി വേഷമിടുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി.
2017 ലാണ് താരം വിവാഹിതനാകുന്നത്. ഭാര്യയാണ് ജാമിയ ഷാഹിർ. സീരിയസ് കഥാപാത്രങ്ങളെയും കോമഡി കഥാപാത്രങ്ങളെയും ഒരുപോലെ പ്രേക്ഷകർക്കും മുമ്പിൽ എത്തിക്കാൻ സൗബിന് സാധിക്കുന്നു. 1992ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ബാലതാരമായി ആണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പപ്പയുടെ സ്വന്തം അപ്പൂസ്,കാബൂളിവാല, കയ്യെത്തും ദൂരത്ത്, പാണ്ടിപ്പട, ബോഡിഗാർഡ്, ഡാ തടിയാ, അന്നയും റസൂലും, ലോഹം, റാണി പത്മിനി, ചാർലി,ഡാർവിന്റെ പരിണാമം, കമ്മട്ടിപ്പാടം, ഹാപ്പി വെഡിങ്, ഭീഷ്മപർവ്വം, എന്നിവയെല്ലാം താരം അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്.

സിനിമകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് മുൻപിലേക്ക് സൗബിൻ എത്താറുണ്ട്. ചില സാമൂഹിക വിഷയങ്ങളിൽ എല്ലാം തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ബിഎംഡബ്ല്യുവിന്റെ പുതിയ മോഡൽ ബൈക്ക് സ്വന്തമാക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. സ്വന്തമാക്കുന്നത് ഒരു സ്പോർട്സ് ബൈക്ക് ആണ്.
ഈ ബൈക്ക് താരം ഓടിച്ചു നോക്കുന്നതും , വീഡിയോയിലുള്ള ആളുകൾ ഇതിന്റെ ഫീച്ചറുകളെ കുറിച്ച് സൗബിനെ പറഞ്ഞു മനസ്സിലാക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഞ്ഞയും കറുപ്പും നിറത്തോടുകൂടിയാണ് പുതിയ മോഡൽ bmw സീരിസിൽ ഉൾപ്പെട്ടതാണ് ഈ ബൈക്ക്. ഏതായാലും പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ നിരവധിപേർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.