അമ്മയുടെയും അമ്മൂമ്മയുടെയും പാത പിന്തുടർന്ന് കുഞ്ഞു പാദങ്ങളിൽ ചുവടുവച്ച് സുദർശന !! | Soubhagya venkitesh shared Sudhappu dancing video latest malayalam

തിരുവനതപുരം : മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് താര കല്യാണിന്റേത്. അഭിനയ രംഗത്ത് സജീവമാണ് താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും കൂടാതെ മരുമകൻ അർജുൻ സോമ ശേഖറുമൊക്കെ. താര കല്യാണും സൗഭാഗ്യയും അഭിനയത്തിൽ മാത്രമല്ല, നൃത്ത രംഗത്തും സജീവ സാന്നിധ്യമാണ്. അതോടൊപ്പം ഒരു ഡാൻസ് സ്‌കൂളും താര കല്യാൺ നടത്തുന്നുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഇരുവർക്കുമുണ്ട്.

സൗഭാഗ്യയുടെയും താര കല്യാണിന്റെയും യൂട്യൂബ് ചാനലുകൾക്കും വലിയ ആരാധകവൃന്ദം ആണുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മകൾ സുദർശന നൃത്തത്തിന്റെ ആദ്യ ചുവടുകൾ വയ്ക്കുന്ന വീഡിയോ സൗഭാഗ്യ പങ്കുവച്ചതാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്. മകൾക്ക് നൃത്തത്തിന്റെ ചുവടുകൾ പറഞ്ഞു കൊടുക്കുന്ന സൗഭാഗ്യയെയും ഈ വീഡിയോയിൽ കാണാനാവും. കുഞ്ഞ് സുദർശന അമ്മ കാണിച്ചു

Soubhagya venkitesh shared Sudhappu dancing video latest malayalam

കൊടുക്കുന്നതിന് അനുസരിച്ച് താളം തട്ടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇപ്പോൾ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റിലൂടെ ആരാധകർ പറയുന്നത് നൃത്തം രക്തത്തിൽ അലിഞ്ഞിട്ടുള്ള കുട്ടി, നന്നായി ചുവടുകൾ വയ്ക്കുന്നുണ്ട് എന്നാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നേരത്തെ താരകല്യാൺ കൊച്ചുമകളെയുമെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ രണ്ടു പെൺമക്കളും നൃത്ത മേഖലയിലേക്ക് തന്നെ

വരണമെന്നാണ് ആഗ്രഹമെന്ന് സൗഭാഗ്യയും മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് അർജുന്റെ സഹോദരന്റെ മകളെയാണ് ആദ്യ മകളെന്ന് സൗഭാഗ്യ പറഞ്ഞത്. സൗഭാഗ്യ ഇടയ്ക്ക് വീട്ടിലെ നാലു തലമുറ ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മുൻപ് പകർത്തിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കുടുംബം വിശേഷ ദിവസങ്ങളെല്ലാം ആഘോഷമാക്കാറുള്ളതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. Story highlight : Soubhagya venkitesh shared Sudhappu dancing video latest malayalam

Rate this post
You might also like