പൊന്നോമനയെ നെഞ്ചോട് ചേർത്ത് സൗഭാഗ്യ! സുദർശന കുട്ടിക്കൊപ്പം ആദ്യ വീഡിയോ പങ്കുവെച്ച് സൗഭാഗ്യ; വൈറലായി [വീഡിയോ]

സിനിമാതാരങ്ങൾ അല്ലെങ്കിൽ കൂടിയും സിനിമാതാരങ്ങൾ ഓളം ആരാധക പിന്തുണയുള്ള സെലിബ്രിറ്റികൾ ആണ് സൗഭാഗ്യ വെങ്കിടേഷും അർജുനും. സോഷ്യൽ മീഡിയയിൽ ഏറെ ആരാധക പിന്തുണയാണ് ഇരുവർക്കും ഉള്ളത്. ഇപ്പോൾ കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആശുപത്രിയിൽ നിന്നും സൗഭാഗ്യയും അർജുനും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും

ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. ഇതുവരെയും കുഞ്ഞിനൊപ്പം ഉള്ള ചിത്രങ്ങൾ ആയിരുന്നു ഇരുവരും പങ്കുവെച്ചിരുന്നത് എങ്കിൽ ഇപ്പോഴിതാ ആദ്യമായി കുഞ്ഞിനെ ചേർത്തു പിടിച്ചുള്ള വീഡിയോയും സൗഭാഗ്യയും അർജുനും പുറത്തുവിട്ടിരിക്കുകയാണ്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുന്ന സൗഭാഗ്യയും ഇരുവരെയും ഒരുമിച്ച് തൻറെ കര വലയത്തിനുള്ളിൽ ആക്കി താലോലിക്കുന്ന

അർജുനും ആണ് വീഡിയോയിൽ ഉള്ളത്. അച്ഛനെയും അമ്മയെയും മാറിമാറി നോക്കി ചിരിക്കുന്ന കുഞ്ഞു കണ്മണിയെയും വീഡിയോയിൽ കാണാം. പോസ്റ്റ് ചെയ്തത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ജീവൻ നീയെ വാഴ്‌വും നീയേ എന്ന ഗാനത്തിൽ ആണ് മൂവരും ഒരുമിച്ച് എത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ റിമി ടോമി അടക്കമുള്ള സെലിബ്രിറ്റികളും

ആശംസകളും ആയി എത്തിയിട്ടുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്തു നിർത്തുന്ന അർജുന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. സ്നേഹത്തിൽ പൊതിഞ്ഞ ഒരു തികഞ്ഞ സമ്മാനം എന്നാ കുറിപ്പോടെയാണ് അർജുൻ ചിത്രം പോസ്റ്റ് ചെയ്തത്. ശൂന്യമാണെന്ന് നിങ്ങളൊരിക്കലും അറിയാത്ത നിങ്ങളുടെ ഹൃദയത്തിലാണ് ഒരു കുഞ്ഞ് പിറക്കുന്നത് എന്ന കുറിപ്പോടെ സൗഭാഗ്യയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe