ഓരോ പടികൾ കയറുമ്പോഴും സന്തോഷം ഏറെയാണ്.. അന്ന് എന്നെ മുതലാക്കിയവർ ഇന്ന് എന്റെ യാത്രയിൽ കൂടെയുണ്ട്.!!

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവ എന്ന നായക കഥാപത്രമായി സൂരജ് തകർത്തഭിനയിക്കുകയും പിന്നീട് ആ പരമ്പരയിൽ നിന്ന് പിൻവാങ്ങുകയും ആയിരുന്നു. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവ എന്ന ഇഷ്ടകഥാപാത്രമായി സൂരജ് തിരിച്ചുവരണമെന്ന് പ്രേക്ഷകർ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങളായ ദേവയും കണ്മണിയും തമ്മിലുള്ള

പ്രണയരംഗങ്ങളെല്ലാം ആരാധകർ ഏറെ ആസ്വദിച്ചിരുന്നു. എന്നാൽ സൂരജ് മാറിയതോടെ അത്തരം രംഗങ്ങൾ പ്രേക്ഷകർ തള്ളിക്കളയാൻ തുടങ്ങി. ദേവയായി സൂരജ് വന്നാലേ ഇനി സീരിയൽ കാണൂ എന്ന നിലപാടിലും ആരാധകർ എത്തിയിരുന്നു. തന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ സീരിയലിൽ നിന്നും മാറിനിൽക്കാൻ കാരണമായി എന്ന് സൂരജ് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ സൂരജ് പങ്കുവെച്ചിരിക്കുന്ന സ്വന്തം ജീവിതാനുഭവമാണ് പ്രേക്ഷകരെ

ഈറനണിയിച്ചിരിക്കുന്നത്. ഫീൽഡിലേക്ക് വരുന്നതിനു മുന്നേ ഫോട്ടോഗ്രാഫറുടെ വേഷം അണിഞ്ഞിരുന്നു. അന്ന് കൊച്ചിയിലേക്ക് വണ്ടി കയറിയത് പുറത്തു പറയാതെ അടക്കിപ്പിടിച്ച കുറെ സ്വപ്നങ്ങളുമായാണ്. വിലപിടിപ്പുള്ള ക്യാമറകൾ സ്വന്തമായി വാങ്ങി ഫോട്ടോഷൂട്ടുകളും ഫാഷൻ ഷോകളും ഫ്രീയായി ചെയ്തുകൊടുത്തു. അവിടെ നിന്നൊക്കെ കിട്ടിയ കോണ്ടാക്ടുകൾ മാത്രമായിരുന്നു അന്നത്തെ സമ്പാദ്യം. ഒരു നടനാകണമെന്നുള്ള ആഗ്രഹമാണ് അന്ന്

മുന്നോട്ടുനടക്കാൻ പ്രേരിപ്പിച്ചത്. ഷോ നടക്കുമ്പോൾ ജഡ്ജസിന്റെ പുറകിൽ ആയിരുന്നു നിൽക്കുക. ഇന്ന് അതേ ജഡ്ജിങ് പാനലിൽ ഇരിക്കാനുള്ള അവസരം കിട്ടുമ്പോൾ സന്തോഷമുണ്ട്. ഇപ്പോൾ ഓരോ പടികളായി കയറുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ലക്ഷ്യവും സത്യസന്ധതയും ആത്മാർത്ഥതയും പ്രയത്നവും കൂടെ ഉണ്ടെങ്കിൽ വിജയം ഉറപ്പാണെന്നാണ് സൂരജ് പറയുന്നത്. സൂരജിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് ആരാധകരും.

5/5 - (1 vote)
You might also like