കലാഭവൻ മണിയെ കുറിച്ച് സീരിയൽ താരം സൂരജ്‌സൺ പറഞ്ഞത് കേട്ടോ.. കണ്ണ് നിറഞ്ഞ് മണി ചേട്ടന്റെ ആരാധകർ.!! | sooraj sun talks about kalabhavan mani

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലൂടെ മലയാള സീരിയൽ പ്രേക്ഷകർക്ക്‌ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സൺ. സീരിയലിൽ ദേവ എന്ന പ്രധാന കഥാ പാത്രം കൈകാര്യം ചെയ്തിരുന്ന സൂരജ്, ചില ആരോഗ്യ അസൗകര്യങ്ങൾ കാരണം സീരിയൽ പാതി യിൽ വെച്ച് ഉപേക്ഷിക്കുകയായിരുന്നു. എന്നിരുന്നാലും, ഷോർട്ട് ഫിലിമുകൾ, മ്യൂസിക് വീഡിയോ കൾ, യൂട്യൂബ് വീഡിയോകൾ എന്നിവയിലൂടെ ജനപ്രിയനായ നടന്റെ, വിശേഷങ്ങൾ ആരാധകർ

sooraj sun talks about kalabhavan mani

പിന്തുടരാറുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കവർന്ന താരം, കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, ഈ ലോകത്തോട് വിട പറഞ്ഞ അതുല്ല്യ കലാകാരൻ കലാഭവൻ മണിച്ചേട്ടനെ കുറിച്ച് പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പ്, സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ശ്രദ്ധ നേടി. മണിച്ചേട്ടന്റെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണനെ കണ്ടുമുട്ടിയപ്പോൾ, അദ്ദേഹത്തോടൊപ്പം എടുത്ത ഒരു ചിത്രം പങ്കു

വെച്ച് കൊണ്ടാണ് സൂരജ് മണിച്ചേട്ടനെ കാണാൻ അവസരം ലഭിച്ച ഓർമ്മ പങ്കുവെച്ചത്. സൂരജ് സണ്ണിന്റെ കുറിപ്പ് : “നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തികളിൽ ഒരാ ളായി രുന്നു കലാഭവൻ മണിച്ചേട്ടൻ. ഒരിക്കൽ അദ്ദേഹത്തെ യാദൃശ്ചികമായി കാണാൻ ഇടയായി അന്ന് അങ്ങേ അറ്റം സന്തോഷവും അഭിമാനവും തോന്നിയിരുന്നു. അതുപോലെ തന്നെ ഇന്ന് യാദൃശ്ചി കമായി അദ്ദേഹത്തിന്റെ അനുജനെ, Dr. RLV രാമകൃഷ്ണൻ ചേട്ടനെ പരിചയപ്പെടാ നുള്ള അവസരം

കിട്ടി. അദ്ദേഹത്തിൽ ഞാൻ കണ്ടത് മണിച്ചേട്ടനെ തന്നെയായിരുന്നു. മണിച്ചേട്ടനെ കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചതും. നാടൻ പാട്ടിന്റെ രാജകുമാരനും സകലകലാ വല്ലഭവനും സൗത്ത് ഇന്ത്യൻ സിനിമകളിലെല്ലാം സജീവവുമായിരുന്ന മണിച്ചേട്ടനെ നമുക്ക് നഷ്ടമായിട്ട് ഈ മാർച്ച് 6 വരുമ്പോൾ 6 വർഷമാകുമെന്ന് ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല എന്നതാണ് .”സിനിമകളിൽ ആയി ക്കോട്ടെ സ്റ്റേജ് ഷോസിൽ ആയിക്കോട്ടെ താരജാഡകൾ ഒന്നും പ്രകടിപ്പിക്കാതെ, സത്യം പ്രേക്ഷ കരി ലെയ്ക്കും

ജനങ്ങളിലെയ്ക്കും വളരെ പെട്ടെന്ന് ഇഴുകി ചേരാൻ മണിച്ചേട്ടനോളം കഴിവ് വേറെ ആർക്കുമില്ല. കരുമാടിക്കുട്ടനായും, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ രാമു വായും, ആകാശ ത്തിലെ പറവകളിലെ ഉടുമ്പ് വാസുവായുമൊക്കെ അദ്ദേഹം പകർന്നാടിയ പ്പോൾ പ്രേക്ഷക മനസ്സിൽ പകരം വെയ്ക്കാനില്ലാത്ത താരമായും വ്യക്തിയായും അദ്ദേഹം മാറുവായിരുന്നു. അകാലത്തിൽ വിട്ടു പോയ അദ്ദേഹത്തെ ഒരു നോക്കെങ്കിലും

അവസാനമായി കാണാൻ ഒഴുകിയെ ത്തിയ ജനക്കൂട്ട ത്തിനെ നമ്മൾ കണ്ടതാണ്, ആ മരണ വാർത്ത ഓരോ സിനിമ ആസ്വാദാകനും ഏറെ വേദനയോ ടെയാണ് ഏറ്റു വാങ്ങിയതും. ഇന്നും കഥാപത്രങ്ങളിലൂടെ, നാടൻ പാട്ടുകളിലൂടെയൊക്കെ നമുക്ക് മുന്നിൽ അണയാത്ത ദീപമായി ഈ അതുല്യ പ്രതിഭാസം ഉണ്ടാകുമെന്നാണ് എന്റെ ഈ വിശ്വാസം. മണിനാദം ഒരിക്കലും നിലയ്ക്കില്ല. നിലയ്ക്കാൻ നമ്മൾ പ്രേക്ഷകർ അനുവദിക്കില്ല.” Conclusion : Sooraj Sun On his Instagram account, a heartwarming post about Kalabhavan Manichettan, a unique artist who has said goodbye to this world, has garnered a lot of attention among social media users.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe