Soft Wheat Kozhukkatta Recipe: മധുര പലഹാരങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് തന്നെയാണ് ഈ ഒരു കൊഴുക്കട്ട എന്നുള്ളത്. അത് ഏറ്റവും സിമ്പിൾ ആയി നല്ല ടേസ്റ്റിയുമായി എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
- ശർക്കര – 1/4 കപ്പ്
- തേങ്ങ ചിരകിയത് – 2 കപ്പ്
- ഏലക്ക പൊടി – 1/2 ടീ സ്പൂൺ
- ജീരകം പൊടിച്ചത് – 1/4 ടീ സ്പൂൺ
- ഉപ്പ് – 1/4 ടീ സ്പൂൺ
- ഗോതമ്പ് പൊടി – 1. 1/2 കപ്പ്
- നെയ്യ് – 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു കൊടുത്തു കൂടെ തന്നെ വെള്ളവും ഒഴിച്ച് നന്നായി അലിയിപ്പിച്ചെടുക്കുക. ഇനി ഈ ശർക്കര ഒന്ന് അരിച്ചെടുക്കുക. ശർക്കരയിലെ പൊടികൾ എല്ലാം പോകാൻ വേണ്ടിയാണ് അരിച്ചെടുക്കുന്നത്. അരിച്ചെടുത്ത ശർക്കര വീണ്ടും ഒരു പാനിലേക്ക് ചേർത്ത് അതിലേക്ക് തന്നെ തേങ്ങ ചിരകിയതും ഏലക്കാപ്പൊടിയും ജീരകപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. തീ ഓൺ ചെയ്ത ശേഷം വേണം ഇങ്ങനെ മിക്സ് ചെയ്യാനായി.
മിക്സ് ചെയ്ത് ശർക്കരയെല്ലാം വറ്റി തേങ്ങയും ശർക്കര നന്നായി മിക്സ് ആയി വരുന്നത് വരെ ഇളക്കി കൊടുക്കേണ്ടതാണ്. അപ്പോൾ ഫില്ലിംഗ് റെഡിയായി. ഇനി ഇതിലേക്കുള്ള മാവ് കുഴക്കാനായി ഗോതമ്പുപൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും നെയ്യും വെള്ളവും ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ കുറച്ചുകൂടി സോഫ്റ്റ് ആയി വേണം കുഴച്ചെടുക്കാനായി. കുഴച്ചെടുത്ത മാവിൽ നിന്ന് കുറച്ച് എടുത്ത് കൈകൊണ്ട് തന്നെ നന്നായി പരത്തുക.
പൊട്ടിപ്പോകാതെ മാക്സിമം നേരിയതായി തന്നെ പരത്തിയ ശേഷം ഇതിലേക്ക് നടുക്കായി കുറച്ച് ഫിലിം വെച്ച് കൊടുക്കുക. ശേഷം ഇതൊരു ബോൾ രൂപത്തിലാക്കി എടുക്കുക. ബാക്കിയുള്ള മാവും ഇതുപോലെതന്നെ ചെയ്തെടുക്കുക. ആവി കേറ്റി എടുക്കാൻ ആയി ഒരു സ്റ്റീമറിൽ വെള്ളം തിളക്കാൻ വെക്കുക. ഇതിന്റെ തട്ടിൽ ആവശ്യത്തിന് എണ്ണ തടവി കൊടുത്ത ശേഷം കൊഴുക്കട്ട മുഴുവൻ അതിൽ നിരത്തി വച്ചുകൊടുത്തു ആവി കേറ്റി എടുത്താൽ മതിയാകും. ശേഷം ഒരു 5 മിനിറ്റ് കഴിഞ്ഞ് കൊടുക്കട്ട എടുക്കുക. അല്ലെങ്കിൽ പൊട്ടി പോകാനുള്ള ചാൻസ് കൂടുതലാണ്. Credit: Anu’s Kitchen Recipes in Malayalam