നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! രാവിലെ പൂപോലുള്ള പാലപ്പം ഉണ്ടാക്കാം എളുപ്പത്തിൽ!! | Soft Palappam Recipe

Soft Palappam Recipe: നല്ല സോഫ്റ്റ് പാലപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഈ ഒരു രീതിയിൽ അപ്പം ഉണ്ടാക്കിയാൽ അപ്പം ശരിയായില്ലെന്ന് ആരും പറയില്ല. കഴിച്ചവർ എല്ലാം തന്നെ നല്ല സോഫ്റ്റ് ടേസ്റ്റി അപ്പം എന്ന് അഭിപ്രായം പറഞ്ഞ ഒരു അപ്പത്തിന്റെ റെസിപ്പി നോക്കാം. അടുത്ത പ്രാവശ്യം അപ്പം ഉണ്ടാകുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ, തീർച്ചയായും നിങ്ങൾക്ക് ഇത് ഇഷ്ടപെടും.

അപ്പത്തിന്റെ മാവ് എത്ര നന്നാക്കി ഉണ്ടാക്കിയാലും അപ്പ ചട്ടിയുടെ ചൂട് ബാലൻസ് ആയില്ലെങ്കിൽ അപ്പം ശരിയായി കിട്ടില്ല. അപ്പച്ചട്ടിയുടെ ചൂട് കൂടിയാലും കുറഞ്ഞാലും അപ്പം ശരിയായി കിട്ടില്ല. അതുകൊണ്ട് എപ്പോഴും ചൂട് ബാലൻസ് ചെയ്തു വേണം അപ്പം ഉണ്ടാക്കാൻ. അപ്പത്തിന് വേണ്ടി രണ്ടു ഗ്ലാസ് പച്ചരി കുതിർക്കാൻ വെക്കണം. മിനിമം നാലു മണിക്കൂർ എങ്കിലും അരി കുതിർക്കണം. കുതിർക്കുന്നതിനു മുൻപും ശേഷവും അരി നന്നായി കഴുകണം.

നന്നായി കഴുകി എടുത്ത അരിയിൽ നിന്ന് ഒരു കപ്പ് അരിയും അര കപ്പു വെള്ളവും ചേർത്ത് ചെറുതായി അരച്ചെടുക്കണം. അരി അരച്ചതിൽ നിന്ന് രണ്ടു ടേബിൾസ്പൂൺ വേറൊരു പാത്രത്തിലേക്ക് മാറ്റി എടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി കുറുക്കി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അപ്പം നല്ല സോഫ്റ്റ് ആയി കിട്ടും. കുറുക്കുമ്പോൾ അടിപിടിക്കാതിരിക്കാൻ ഇളക്കി കൊണ്ടിരിക്കണം. ഇനി ഒരു കപ്പ് തേങ്ങ ചിരകി എടുക്കണം. തേങ്ങയുടെ വെളുത്ത ഭാഗം മാത്രം ചിരകിയെടുത്താൽ നല്ല തൂവെള്ള കളറിൽ പാലപ്പം കിട്ടും.

ഇനി മിക്സിയുടെ ജാറിലേക്ക് ബാക്കി അരിയും, ഒരു ടീസ്‌പൂൺ ഉപ്പും, തേങ്ങയും, അര കപ്പ് വെള്ളവും, അര കപ്പ് ചോറും, നേരത്തെ കുറുക്കി വെച്ച കപ്പിയും (കപ്പി ചൂടാറിയതിനു ശേഷം മാത്രം ചേർക്കുക ), രണ്ടു നുള്ള് ഇൻസ്റ്റന്റ് യീസ്റ്റും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റി 8 മണിക്കൂർ എങ്കിലും പൊങ്ങിവരാൻ മാറ്റിവെക്കുക. അപ്പം ഉണ്ടാക്കുന്ന നേരത്ത് ഒരു സ്‌പൂൺ ഉപ്പ് ചേർത്ത് ചെറുതായി ഒന്ന് ഇളക്കി കൊടുക്കണം. അതിനു ശേഷം മാവ് മുകളിൽ നിന്നും കോരി ഒന്നൊന്നായി ചുട്ടെടുക്കാം. നല്ല ഹോൾസൊക്കെ ഉള്ള നല്ല സോഫ്റ്റ് പാലപ്പം റെഡി. Credit: Marias Recipe World

Breakast RecipeBreakfastPalappam RecipeRecipeTasty Recipes