ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സാധനം ചേർത്താൽ ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും.!! | Soft Idli Tips

ഇഡലി ഉണ്ടാക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. മലയാളികളും മറ്റു ദേശക്കാരും ഒരുപോലെ ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇടലി. എല്ലാവർക്കും ഇഷ്ടമുള്ള ഒന്ന് തന്നെ ആയതു കൊണ്ട് തന്നെ മിക്ക വീടു കളിലും ഇഡ്ഡലി ഉണ്ടാക്കാറുമുണ്ട്. എന്നാൽ പലപ്പോഴും ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ അത് പുളിച്ചു പൊങ്ങാത്തത് ഇടലിയ്ക്ക് മയം കിട്ടാത്തതുമായ ഒരു സാഹചര്യവും നിലവിൽ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഇഡലിയ്ക്ക് മാവ് അരയ്ക്കുമ്പോൾ ഇനി ഒരു സാധനം

ചേർത്തുകൊടുത്താൽ പൂ പോലെയുള്ള ഇഡലി ആർക്കും വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. എങ്ങനെയാണ് ഇഡ്ഡലി മാവ് അരയ്ക്കുന്നത് എന്ന് നോക്കാം. മുക്കാൽ കപ്പ് ഉഴുന്ന് ആണ് ഇതിനായി വെള്ള ത്തിൽ കുതിർത്ത് വയ്ക്കേണ്ടത്. മുക്കാൽ കപ്പ് ഉഴുന്നിന് 2 കപ്പ് പച്ചരി എന്ന അനുപാതത്തിൽ നമുക്ക് എടുക്കാ വുന്നതാണ്. അതിനുശേഷം സാധാരണ അരി അരയ്ക്കുന്ന പോലെ ഇവ കഴുകി എടുക്കുക. ഉഴുന്ന് മിക്സിയുടെ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുകയാണ് വേണ്ടത്. ഒരിക്കലും അരിയും ഉഴുന്നും ഒന്നിച്ചിട്ട് അരയ്ക്കാൻ ശ്രമിക്കരുത്.ഇത് മയം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.ശേഷം അതേ ജാറിൽ പച്ചരിയും അരച്ചെടുക്കാം. പച്ചരി അരയ്ക്കുമ്പോൾ നാലോ അഞ്ചോ ഐസ് ക്യൂബ് ഇട്ടുകൊടുത്ത് അരയ്ക്കുന്നത് വളരെയധികം നല്ലതാണ്. ഇത് മിക്സിയുടെ ജാറ് ചൂടാകുന്നത് തടയാനും നന്നായി ഇഡലി മൃദു ആയി കിട്ടുന്നതിനു സഹായിക്കുന്നു.

അതുപോലെതന്നെ അരച്ചുവെച്ച മാവ് മിക്സ് ചെയ്യുമ്പോൾ കൈ ഉപയോഗിച്ചാണ് അവ മിക്സ് ചെയ്യുന്നത് എങ്കിൽ മാവ് നന്നായി പുളിച്ചു വരുന്ന തിനും പൊങ്ങുന്നതിനു സഹായകമാണ്. ഇങ്ങനെ ചെയ്ത മാവ് പിറ്റേദിവസം രാവിലെ ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് നല്ല പൂ പോലത്തെ ഇഡ്ഡലി തയ്യാറാക്കി എടുക്കാവുന്നതാണ്. Soft Idli Tips.. Video Credits : Grandmother Tips

You might also like