റേഷൻ അരി കൊണ്ട് ഇങ്ങനെ ചെയ്യൂ! നല്ല സോഫ്റ്റ് ഇഡ്ഡലിയും മൊരുമൊരാ മൊരിഞ്ഞ ദോശയും റെഡി!! | Soft Idli Dosa Recipe With Ration Rice
Soft Idli Dosa Recipe With Ration Rice
Soft Idli Dosa Recipe With Ration Rice
Soft Idli Dosa Recipe With Ration Rice : നമ്മുടെയെല്ലാം വീടുകളിലെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കും ഇഡ്ഡലി. കാലങ്ങളായി ഇഡ്ഡലി ഉണ്ടാക്കാറുണ്ടെങ്കിലും നല്ല സോഫ്റ്റ് ഇഡ്ഡലി ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന പുഴുക്കല്ലരി ഉപയോഗിച്ച് നല്ല സോഫ്റ്റ് ഇഡ്ഡലി എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ഇഡ്ഡലി തയ്യാറാക്കുമ്പോൾ ഇഡ്ഡലി അരി അല്ലെങ്കിൽ പച്ചരിക്ക് പകരമായി കൂടുതൽ അളവിൽ പുഴുക്കല്ലരിയാണ് എടുക്കേണ്ടത്. അതായത് ഒരു കപ്പ് അളവിൽ പുഴുക്കല്ലരിയാണ് ഉപയോഗിക്കുന്നത് എങ്കിൽ അതിന്റെ കാൽ കപ്പ് അളവിൽ മാത്രം പച്ചരി ഉപയോഗപ്പെടുത്തിയാൽ മതി. എടുത്തുവെച്ച അരി നല്ലതു പോലെ കഴുകി വൃത്തിയാക്കി 8 മണിക്കൂർ നേരം കുതിരാനായി വെക്കണം. അരിയോടൊപ്പം തന്നെ ഇഡലിക്ക് ആവശ്യമായ ഉഴുന്നുകൂടി കുതിരാനായി ഇടേണ്ടതുണ്ട്.
അതിനായി അരക്കപ്പ് അളവിൽ ഉഴുന്ന് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇടുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. രണ്ടും നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കാം. രാത്രിയാണ് അരിയും ഉഴുന്നും കുതിരാനായി ഇട്ടുവയ്ക്കുന്നത് എങ്കിൽ പിറ്റേദിവസം രാവിലെ വെള്ളം കളഞ്ഞ ശേഷം ചെറിയ തരിയോട് കൂടി അരച്ചെടുക്കാവുന്നതാണ്.
വീണ്ടും മാവ് ഫെർമെന്റ് ചെയ്യാനായി 8 മണിക്കൂർ എങ്കിലും വയ്ക്കേണ്ടിവരും. മാവ് നന്നായി പുളിച്ചു പൊന്തിയാൽ മാത്രമാണ് സോഫ്റ്റ് ആയ ഇഡ്ഡലി ലഭിക്കുകയുള്ളൂ. ഉണ്ടാക്കുന്നതിന് മുൻപായി അല്പം ഉപ്പും, മാവിന്റെ കൺസിസ്റ്റൻസി ശരിയാക്കാനായി വെള്ളം വേണമെങ്കിൽ അതുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇഡലി തട്ടിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. ആവി വന്നു തുടങ്ങുമ്പോൾ ഇഡലിത്തട്ടിൽ അല്പം എണ്ണ തടവിശേഷം മാവ് ഒഴിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല പൂ പോലുള്ള ഇഡ്ഡലി റെഡിയായി കഴിഞ്ഞു. Soft Idli Dosa Recipe With Ration Rice Video Credit : Jaya’s Recipes – malayalam cooking channel