ചപ്പാത്തി മാവിൽ ഇതുപോലെ ചെയ്യൂ, പഞ്ഞിപോലത്തെ ചപ്പാത്തി ഉണ്ടാക്കാം.. എങ്ങനെ ഒന്ന് തയാറാക്കി നോക്കൂ.. | soft chappati recipe

ചപ്പാത്തി ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ കാണില്ല. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും വൈകുന്നേരങ്ങളിൽ ഒക്കെ ചപ്പാത്തി കഴിക്കുന്നതാണ് നാമെല്ലാവരും. എന്നാൽ ഈ ചപ്പാത്തിക്ക് നല്ല മയം കിട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം. ചപ്പാത്തിക്ക് മയം ഉണ്ടെങ്കിൽ മാത്രമേ കഴിക്കുമ്പോൾ നല്ല സ്വാദ് കിട്ടുകയുള്ളൂ. എല്ലാവർക്കും വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന ഒരു ട്രിക്ക് ആണിത്.

അതിനായി ആദ്യം നമുക്ക് ആവശ്യത്തിനുള്ള ഗോതമ്പുപൊടി ഒരു ബൗളിലേക്ക് എടുക്കുക. അതിലേക്ക് ആവശ്യമായ ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം സാധാരണ രീതിയിൽ കുഴച്ചെടുക്കുന്ന പോലെ തന്നെ നമ്മൾ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കുഴ ച്ചെടുക്കുക. ശേഷം നമ്മുടെ വീടുകളിൽ ഉള്ള ഏതെങ്കിലും ഓയിൽ എണ്ണ അതിലേക്ക് ഒഴിച്ച്

chappatiiiii

കൊടുക്കുക. വീണ്ടും ഒന്നു കുഴച്ചെടുത്ത് അതിനുശേഷം ഒരു 5 10 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തായി ഒരു ഇടിക്കട്ട വെച്ച് മാവിലേക്ക് ഇടിക്കുക. അങ്ങനെ ഇടിക്കുമ്പോൾ മാവ് വളരെ സോഫ്റ്റ് ആയി വരുന്നത് കാണാം. നല്ലപോലെ ഇടിക്കുകയാണെങ്കിൽ മാവ് എന്തോരം ഇടിക്കുന്നോ അത്രയുംതന്നെ സോഫ്റ്റ് ആയി വരുന്നതാണ്. അതിനു ശേഷം മാവ് ഉരുട്ടി ചപ്പാത്തി കല്ലിൽ വച്ച് പരത്തി എടുത്ത്

ചുട്ടു എടുക്കാവുന്നതാണ്. അപ്പോൾ ചപ്പാത്തി നല്ല മയത്തിൽ പൊങ്ങി വരുന്നത് കാണാം. അങ്ങനെ ഈ രീതിയിൽ ചുട്ടു എടുക്കുകയാണെങ്കിൽ ചപ്പാത്തിക്ക് നല്ല മയം കിട്ടുന്നതായി കാണാം. എല്ലാവരും ഇന്നുതന്നെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Grandmother Tips

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe