Soft Catering Palappam Recipe : പാലപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ പലപ്പോഴും ഇത് തയ്യാറാക്കാൻ സമയം കിട്ടാറില്ല അല്ലേ. പലരുടെയും പ്രശ്നമാണ് പാലപ്പം തയ്യാറാക്കുമ്പോൾ അത് നല്ല സോഫ്റ്റ് ആവുന്നില്ല എന്നത്. നല്ല സോഫ്റ്റ് ആയാൽ മാത്രമേ കുട്ടികൾക്ക് എല്ലാം ഇത് ഇഷ്ടമാവൂ. തേങ്ങ പാൽ ചേർത്ത് പാലപ്പം ഉണ്ടാക്കിയാലോ? തേങ്ങ പാൽ ചേർക്കുന്നത് കൊണ്ട് തന്നെ ഇതിന് വ്യത്യസ്തമായ ഒരു ടേസ്ററ് ആണ്. എളുപ്പത്തിൽ നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കേണ്ടത് നോക്കാം.
- പച്ചരി – 1 കിലോ
- ഉപ്പ് ആവശ്യത്തിന്
- പഞ്ചസാര
- പെരുംജീരകം
- തേങ്ങ പാൽ
ആദ്യം അരി വെള്ളത്തിൽ കുതിർത്തുക. 6 മണിക്കൂർ കുതിർത്ത് എടുക്കാം. ഈ അരി നന്നായി കഴുകുക. ഇതിലേക്ക് വെള്ളം ഒഴിക്കണം. അരി നന്നായി പൊടിച്ച് എടുക്കുക. തരി കൂടുതൽ ഇല്ലാതെ അരി പൊടിക്കുക. ഒരു കപ്പ് തരി കാച്ചിയത് ചേർക്കുക. മാവ് വെള്ളം ചേർക്കുക. മാവ് വെള്ളം എന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് അരിപ്പൊടിയിൽ ഒരു ഗ്ലാസ് വെള്ളം ചേർത്തതാണ്. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. വെളിച്ചെണ്ണ ചേർക്കുക. കുറച്ച് സമയം റെസ്റ്റിൽ വെക്കുക.
8 മണിക്കൂർ അടച്ച് വയ്ക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. പഞ്ചസാര ചേർക്കുക. അല്പം പെരുംജീരകം ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് നല്ല കട്ടി ആയിരിക്കും. ഇതിലേക്ക് തേങ്ങ പാൽ ചേർക്കുക. നന്നായി ഇളക്കുക. വീണ്ടും റെസ്റ്റിൽ വെക്കുക. നന്നായി ഇളക്കുക. അര മണിക്കൂർ കഴിഞ്ഞ് അപ്പം തയ്യാറാക്കാം. അപ്പ ചട്ടിയിൽ മാവ് ഒഴിച്ച് നന്നായി കറക്കി എടുക്കുക. തീ കുറച്ച് വെക്കുക. സോഫ്റ്റ് പാലപ്പം റെഡി!! Recipe Video Credit : Anithas Tastycorner