രുചിയൂറും ഒഴിച്ചട! അട ഒരുതവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് ഇലയട റെഡി!! | Soft Ada Recipe

Soft Ada Recipe : ആർക്കും അറിയാത്ത പുതിയ സൂത്രം! ഇനി അട ഉണ്ടാക്കുമ്പോൾ ഇതുപോലെ മാവൊഴിച്ച് ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റിൽ വായിലിട്ടാൽ അലിഞ്ഞ് പോകും നല്ല സോഫ്റ്റ് ഇലയട റെഡി! വാഴയിലയിൽ മാവൊഴിച്ച് പരത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു റെസിപ്പിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി നമുക്ക് ആദ്യമേ വേണ്ടത് ശർക്കര ലായനിയാണ്. ഒരു പാത്രത്തിലേക്ക് 150 ഗ്രാം ശർക്കരയാണ് നമ്മൾ എടുക്കുന്നത്.

ഇതിനായി ഒരു കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഒന്ന് പാനിയാക്കി എടുക്കാം. ഇനി ഈ പാനി അരിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ശർക്കരയിലെ മണ്ണും പൊടിയും മാറി കിട്ടുന്നതിനായി ഒന്ന് അരിച്ച് എടുക്കാം. ശർക്കര ലായനി റെഡിയായശേഷം നമുക്ക് ഒരു പാൻ കഴുകി പാനിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പാനി ഒഴിച്ചു കൊടുക്കാം. ഇത് നന്നായി ഒന്ന് തിളച്ചു വരുമ്പോൾ ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാം. ഒന്നര കപ്പ് തേങ്ങ ചിരകിയതാണ്

ഇന്ന് നമ്മൾ ചേർത്തു കൊടുക്കുന്നത്. ഒന്ന് ഡ്രൈ ആകുന്നത് വരെ ഇങ്ങനെ ഇളക്കി കൊടുക്കേണ്ടതാണ്. ഡ്രൈ ആയി വന്നതിനുശേഷം ഇതിലേക്ക് നമ്മൾ ഒരു മണത്തിന് വേണ്ടി ഒരു ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കാം. ഇതിനൊപ്പം ചെറിയ ജീരകം പൊടിച്ചത് ഒരു അര ടീസ്പൂൺ ചേർത്ത് കൊടുക്കാം. അര ടീസ്പൂൺ ചുക്കുപൊടി കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഇനി ഇവയെല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. ഇതൊന്ന് മിക്സ് ആയി വരുമ്പോൾ

തീ ഓഫ് ചെയ്ത് ഇത് ചൂടാറാൻ വേണ്ടി മാറ്റി വയ്ക്കാവുന്നതാണ്. മറ്റൊരു പാത്രം എടുത്ത് അതിലേക്ക് 250 എം എൽ എന്ന അളവിൽ ഒരു കപ്പ് വറുത്ത അരിപ്പൊടിയും അതിലേക്ക് ആവേശത്തിന് ഉപ്പും ചേർത്തു കൊടുക്കാം. ഇതിനൊപ്പം തന്നെ ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. കുറേശ്ശെ വെള്ളം ഒഴിച്ച് ഇതൊന്ന് കലക്കി എടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. Video credit : Amma Secret Recipes

AdaAda RecipeEla AdaEla Ada RecipeElayadaElayada RecipeRecipeSnackSnack RecipeTasty Recipes