നിങ്ങളെ പിടിച്ചു നിർത്തും ഈ വീട് ; 780 സ്‌ക്വയർ ഫീറ്റിൽ അതിമനോഹരമായ കൊച്ചു വീട് !! | Small Budget Home

Small Budget Home : 35 ലക്ഷം രൂപയ്ക്ക് നാലര സെന്റിൽ പണിത മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. തൃശൂർ ഗുരുവായൂറിന്റെ അടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 780 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സിറ്റ്ഔട്ട്‌, ലിവിങ് ഏരിയ, ഡൈനിങ് ഹാൾ, അടുക്കള അതിനോടപ്പം തന്നെ വർക്ക്‌ ഏരിയ, രണ്ട് കിടപ്പ് മുറി അറ്റാച്ഡ് ബാത്രൂം അടങ്ങിയ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്.

ഒരു വാഹനം നിർത്തിടാൻ കഴിയുന്ന കാർ പോർച്ചാണ് ആദ്യമായി തന്നെ പറയേണ്ടത്. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ഒതുങ്ങിയ സ്പേസാണ് നൽകിരിക്കുന്നത്. മൂന്ന് പാലികലുള്ള ഒരു ജനൽ ഇവിടെ ഒരുക്കിട്ടുണ്ട്. ലിവിങ് ഏരിയ അതിനോടപ്പം തന്നെ ഡൈനിങ് ഹാൾ എന്നിവയാണ് ഇവിടെ കാണാൻ കഴിയുന്നത്. ആദ്യ കിടപ്പ് മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം സ്ഥലവും ഒരു അറ്റാച്ഡ് ബാത്റൂമാണ് ഒരുക്കിരിക്കുന്നത്.

home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ നേരത്തെ കണ്ട അതേ ഡിസൈനിൽ തന്നെയാണ് ഈ കിടപ്പ് മുറിയിലും നൽകിരിക്കുന്നത്. അതുമാത്രമല്ല ഒരു അറ്റാച്ഡ് ബാത്രൂം ഈ മുറിയിലും നൽകിട്ടുണ്ട്. മൂന്ന് പാലികൾ അടങ്ങിയ ഒരു ജനാലും ഈ കിടപ്പ് മുറിയിൽ നൽകിട്ടുണ്ട്. രണ്ട് മുറികളിൽ ഉള്ള ബാത്രൂമുകൾ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് പണിതിരിക്കുന്നത്.

അടുത്തതായി നോക്കാൻ പോകുന്നത് ഈ വീടിന്റെ പ്രധാന ഏരിയയായ അടുക്കളയാണ്. ഷെൽഫ് അതുപോലെ തന്നെ റാക്‌സും ഇവിടെ നൽകിട്ടുണ്ട്. എൽ ആകൃതിയിലുള്ള മേൽ ഭാഗം പണിതിരിക്കുന്നത് ഗ്രാനൈറ്റ് ഉപയോഗിച്ചാണ്. കൂടാതെ മറ്റ് വീടുകളിലുള്ള അടുക്കളയെ പോലെ ഒരുപാട് സൗകര്യങ്ങൾ ഈ വീട്ടിലെ അടുക്കളയിലും നൽകിട്ടുണ്ട്. അടുക്കളയുടെ പുറകിൽ തന്നെ ഒരു വർക്ക്‌ ഏരിയയും കാണാൻ കഴിയുന്നുണ്ട്.

You might also like