മക്കളെ നിങ്ങളെ പോലെ നിങ്ങൾ മാത്രം.!! സായൂന്റെ ചങ്ക് ബ്രൊ ദച്ചുമണിയുടെ പിറന്നാൾ ആഘോഷിച്ച് സിത്താര കൃഷ്ണകുമാർ!! | Sithara Krishnakumar on Dachus Birthday

Sithara Krishnakumar on Dachus Birthday : നിരവധി സിനിമകളിലെ സംഗീത സംവിധാനത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് മിഥുൻ ജയരാജ്.ഒരു സംഗീത സംവിധായകൻ മാത്രമല്ല നല്ലൊരു പിന്നണിഗായകൻ കൂടിയാണ് മിഥുൻ.ആന അലറലോടലറല്‍, കാമുകി, പ്രേമസൂത്രം, ഉടലാഴം, സോളോ, സഖാവ് തുടങ്ങി നിരവധി ച്ത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഉടലാഴം എന്ന ചിത്രത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. സംഗീത മേഖലയിൽ തന്നെ സജീവമായ ഇന്ദുവാണ് മിഥുന്റെ ഭാര്യ.

ഇരുവർക്കും ഒരു മകളാണ് ദക്ഷിണ. കഴിഞ്ഞദിവസം മകൾ ദക്ഷിണയുടെ പിറന്നാളായിരുന്നു. ഗായിക സിത്താരകൃഷ്ണകുമാർ ദക്ഷിണയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു . മലയാള സിനിമകളിലെ ഒരുപിടി നല്ല ഗായികമാരിൽ പ്രധാനിയാണ് സിത്താര. കൂടാതെ സോഷ്യൽ. മീഡിയയിൽ വളരെയധികം സജീവമാണ് താരം.ടെലിവിഷൻ ചാനലുകളിലൂടെയും മറ്റും പ്രേക്ഷകർക്ക് മുൻപിൽ സജീവ സാന്നിധ്യമാണ് സിത്താര.

Sithara
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സിത്താരയുടെ ഭർത്താവാണ് ഡോക്ടർ സജീഷ്. മിഥുനും ഇന്ദുവിനും മകൾ ദക്ഷിണക്കും, കൂടെ തന്റെ പൊന്നോമന മകൾ സാവൻ ഋതുവിനും ഒപ്പം കേക്ക് മുറിക്കുന്ന വീഡിയോയാണ് സിതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. വലിയ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വളരെ ലളിതമായ ഒരു പിറന്നാൾ ആഘോഷമാണ് നടന്നത്.

കേക്ക് മുറിക്കുന്നതും എല്ലാവരും പരസ്പരം കേക്ക് കൊടുക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ പിറന്നാളിന് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.ഇന്ദുവും മിഥുനും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇന്ദു പങ്കുവെച്ച് പിറന്നാൾ ചിത്രത്തിന് താഴെ തന്റെ മകൾക്കായി ആശംസകൾ കുറിച്ചിരിക്കുന്നു.”Happiest Birthday to my little one, the fun loving, adventures, foodie, Dakshina..My favourite travel companion, May all your dreams come true kunje… Ummmaaahh”

You might also like