ഇത്തിരി ഉളുപ്പ് വേണം; ഈ വെള്ളം തന്നെ അല്ലെ ഞാനും തരുന്നത്; അമ്മയെ കുറിച്ച് സിതാര കൃഷ്ണകുമാർ പറഞ്ഞത് എന്തെന്ന് കേട്ടോ !! | Sithara Krishnakumar about mother latest viral malayalam

Sithara Krishnakumar about mother latest viral malayalam : മലയാള ചലച്ചിത്ര മേഖലയിൽ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. പാടുന്ന ഓരോ പാട്ടുകളും ഹിറ്റുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്. ആ ശബ്ദ സൗന്ദര്യത്തെ തന്നെയാണ് പ്രേക്ഷകർ സ്നേഹിക്കുന്നത്. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി സിതാരകൃഷ്ണകുമാർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2009 ലാണ് താരം വിവാഹിതയാകുന്നത്. ഡോക്ടർ സജിത്താണ് ഭർത്താവ് ഇവർക്ക് ഒരു മകളാണ് സാവന്‍ ഋതു. സിതാരയും മകളും ഒന്നിച്ച് പാട്ടുപാടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ എന്നും വൈറലാണ്.താരം തന്നെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകൾക്കും വലിയ ജനപിന്തുണയാണ് ലഭിക്കാറുള്ളത്. ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു പുതിയ വീഡിയോ താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നു.

Sithara Krishnakumar about mother latest viral malayalam

തന്റെ അമ്മയുടെ ഉദ്യാനമാണ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിരിക്കുന്നത്. വീടിനകത്തും പുറത്തും ഒരുപോലെ പച്ചപ്പ് നിറഞ്ഞു നിൽക്കുന്നു.ഈ വീഡിയോക്ക് താഴെ വളരെ രസകരമായി ഇങ്ങനെ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.”അമ്മേടെ അടുത്ത് വളർന്നു വിളയാടുന്ന ഹരിതാഭ. ചെടികളാണെന്നും,മിണ്ടാപ്രാണികൾ ആണെന്നും പറഞ്ഞിട്ട് കാര്യം ഇല്ല.

ഒരിത്തിരി ഉളുപ്പ്.ഇതേ വെള്ളവും വളവും തന്നെയല്ലേ ഞാനും തരുന്നത്.എന്റെ തോട്ടത്തിൽ വളരാത്തത് പോട്ടെ, കരിഞ്ഞു പേക്കോലമായി നിൽക്കണ്ട കാര്യം ഉണ്ടോ ഇതുങ്ങൾക്ക്. അനങ്ങാതെ 5 മിനിറ്റ് നിന്നാൽ നമ്മുടെ ദേഹത്തും അമ്മ വള്ളിച്ചെടി കയറ്റി വിടും. അസൂയ അല്ലെന്ന് തോന്നുന്നു” താരത്തിന്റെ ഈ രസകരമായ അടിക്കുറിപ്പിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.

Rate this post
You might also like