
മാസശമ്പളം 500 രൂപ! അപമാനിച്ചു ഇറക്കിവിട്ട കാമുകിയുടെ മാതാപിതാക്കൾ!! എംജിയുടെ ആദ്യ പ്രണയം ഇങ്ങനെ.!! | Singer M G Sreekumar talks about his failed love story
Singer M G Sreekumar talks about his failed love story : മലയാള സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങളാണ് മലയാള സിനിമാ ലോകത്തിന് ഈ ഗായകൻ സംഭാവന ചെയ്തിട്ടുള്ളത്. ഒരുകാലത്ത് എംജി ശ്രീകുമാറിന്റെ ഒരു ഗാനമെങ്കിലും ഇല്ലാത്ത ചിത്രങ്ങൾ മലയാള സിനിമയിൽ വിരളമായിരുന്നു. ഇന്നും മലയാളികൾ മൂളി നടക്കുന്ന സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പിന്നിലെ ശബ്ദമാധുര്യം എംജി ശ്രീകുമാറിന്റെതാണ്.
മോഹൻലാൽ എംജി ശ്രീകുമാർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ മലയാള സിനിമയിലെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റുകളാണ്. പിന്നണി ഗാനരംഗത്ത് ഇപ്പോഴും സജീവമാണെങ്കിലും മ്യൂസിക് റിയാലിറ്റി ഷോകളിലും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിലും ആണ് എംജി ശ്രീകുമാറിനെ ഇപ്പോൾ കൂടുതലായും കാണാറ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു എംജി ശ്രീകുമാർ വന്നിരുന്നതെങ്കിലും ഏറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് സിനിമാ ഗാന രംഗത്ത് തൻറെ സാന്നിധ്യം അറിയിക്കാൻ എംജി ശ്രീകുമാറിന് സാധിച്ചത്.

അതുകൊണ്ടു തന്നെ തുടക്കകാലത്ത് ഒരുപാട് പരിഹാസങ്ങളും അവഗണനകളും ഏൽക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ തൻറെ പഴയ കാല ജീവിതാനുഭവങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ബിഗ് ബോസ് സീസൺ വൺ മത്സരാർത്ഥി ആയിരുന്ന ഷിയാസ് കരീമുമായി നടത്തിയ സംഭാഷണത്തിന് ഇടയിൽ ആണ് എംജി ശ്രീകുമാർ തന്റെ ജീവിതാനുഭവങ്ങളും പറഞ്ഞത്.
താൻ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നതെന്നും അന്ന് തനിക്ക് കിട്ടിയിരുന്ന ശമ്പളം 500 രൂപ മാത്രമായിരുന്നു അദ്ദേഹം പറഞ്ഞു. അന്ന് തനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് അവളുടെ വീട്ടിൽ ചെന്നപ്പോൾ അവളുടെ മാതാപിതാക്കൾ തന്നെ പരിഹസിച്ച ഇറക്കി വിട്ടുവെന്ന് എംജി ശ്രീകുമാർ പറഞ്ഞു. ഷിയാസ് കരീം തൻറെ ജീവിതത്തിലുണ്ടായ നഷ്ട പ്രണയത്തെ കുറിച്ചും ജീവിതാനുഭവങ്ങളെ കുറച്ചും പറയുന്നതിനിടയിൽ ആയിരുന്നു എംജി ശ്രീകുമാറിന്റെ ഈ ഓർത്തെടുക്കൽ.
