നിറഞ്ഞ സദസ്സിൽ കൊച്ചു ബാലികയെ കൊഞ്ചിച്ചും കളിപ്പിച്ചും മനം കവർന്ന് കെഎസ് ചിത്ര.!! [വീഡിയോ] | Singer KS Chithra with a child cute video goes viral

Singer KS Chithra with a child cute video goes viral : മാസ്മരിക ശബ്ദം കൊണ്ട് ലോകത്തെ കീഴടക്കിയ ഗായികയാണ് കെ എസ് ചിത്ര. മലയാളികളുടെ സ്വന്തം ചിത്രാമ്മ. അമ്മ എന്ന പദം കൂട്ടി അല്ലാതെ നമുക്ക് ആ വ്യക്തിത്വത്തെ ചിത്രീകരിക്കാൻ ആവില്ല. സ്നേഹത്തിൻറെയും കരുണയുടെയും വാത്സല്യത്തിന്റെയും പ്രതിരൂപം ആയിട്ടാണ് ആരാധകർ ചിത്ര ചേച്ചിയെ നോക്കിക്കാണുന്നത്. ഇന്ത്യൻ പ്ലേബാക്ക് സിംഗർ, കർണാടക സംഗീത പ്രതിഭ നിലയിലും ആരാധകർ ചിത്രാമ്മയെ സ്നേഹിക്കുന്നു. ഇതിനോടകം തന്നെ 25000ത്തിൽ അധികം പാട്ടുകളാണ് പാടിയിട്ടുള്ളത്.

മലയാളത്തിൽ മാത്രമല്ല മറ്റ് ഒട്ടനേകം ഭാഷകളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ചിത്ര ചേച്ചിക്ക് സാധിച്ചിട്ടുണ്ട്. എ ആർ റഹ്മാൻ, ഇളയരാജ, യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, എൻ എം കീരവാണി എന്നിങ്ങനെ നിരവധി പ്രശസ്തരോടൊപ്പം മുൻ നിരയിൽ നിൽക്കുന്ന ഗായിക ആണ് നമ്മുടെ പ്രിയപ്പെട്ട ചിത്രാമ്മ. പത്മശ്രീ, പത്മഭൂഷൺ എന്നു തുടങ്ങി ഒട്ടനേകം അവാർഡുകളാണ് ചേച്ചിയെ തേടി ഇതിനോടകം എത്തിയിട്ടുള്ളത്. എന്നും സോഷ്യൽ മീഡിയയിലൂടെ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് ചേച്ചിയുടെത്. നിരവധി ഇന്റർവ്യൂകളും പ്രോഗ്രാമുകളും ഇന്നും ടെലിവിഷനിൽ സജീവമാണ്.

KS Chithra

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ എല്ലാ സീസണിലും സജീവമായ ജഡ്ജിമാരിൽ ഒരാൾ ആണ് ചിത്ര ചേച്ചി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ചിത്ര ചേച്ചിയുടെ പുതിയ വീഡിയോയാണ്. ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ചിത്രമ്മക്ക് ബിസ്ക്കറ്റ് കൊണ്ട് കൊടുക്കുകയാണ് കൊച്ചു ബാലിക. അവൾ കൊടുത്ത ബിസ്ക്കറ്റ് കണ്ട് അമ്പരന്ന് അവളെ വാത്സല്യത്തോടെ നോക്കുകയും പിന്നീട് പലതരം ആംഗ്യങ്ങളിലൂടെ ആ കൊച്ചു കുട്ടിയെ കളിപ്പിക്കുകയും ചെയ്യുന്നു.

കൊച്ചു മുഖത്ത് വിരിയുന്ന ഭാവ വ്യത്യാസങ്ങൾ ആസ്വദിക്കുന്നതും അവളെ തുടരെത്തുടരെ ചിരിപ്പിക്കുകയും ചെയ്യുന്ന ചിത്ര ചേച്ചിയെ ആണ് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മാതൃ ഹൃദയത്തിന്റെ യഥാർത്ഥ ഭാവം ഇവിടെ നമുക്ക് കാണാൻ സാധിക്കും. പ്രഗൽഭരായ ഗായികരോടൊടൊപ്പം പരിപാടിയിൽ പങ്കെടുക്കുമ്പോഴും അമ്മ ഹൃദയം നമുക്ക് കാണാൻ സാധിക്കുന്നു എൻജിനീയറും ബിസിനസ്‌കാരനുമായ വിജയ് ശങ്കർ ആണ് ചിത്ര ചേച്ചിയുടെ ഭർത്താവ്. ഇരുവരുടെയും ഏകമകൾ ആയിരുന്നു നന്ദന. കാത്തിരുന്നു കിട്ടിയ പൊന്നോമന നന്ദനയുടെ വിയോഗം ചിത്ര ചേച്ചിയെ മാനസികമായി വല്ലാതെ ബാധിച്ചിരുന്നു.

You might also like