മുട്ട ഇരിപ്പുണ്ടോ.? എങ്കിൽ മുട്ട കൊണ്ട് ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. 😋👌 അടിപൊളിയാണേ 👌👌

മുട്ട ഇരിപ്പുണ്ടോ.? എങ്കിൽ ഒരു തവണ മുട്ട കൊണ്ട് ഇത് പോലെ ചെയ്തു നോക്കൂ.. 😋👌 എന്റെ ഈശ്വരാ മുട്ട വീട്ടിൽ ഉണ്ടായിട്ടും ഇത് പോലെ ചെയ്തു നോക്കിയില്ലല്ലോ 😳😱 വേഗം വീഡിയോ കാണു.. 😍👌 അടിപൊളിയാണേ 👌👌 ഇന്ന് നമ്മൾ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ ഈസിയായി ഉണ്ടാക്കാൻപറ്റുന്ന ഒരു അടിപൊളി പുഡിങ് റെസിപ്പിയാണ് ചെയ്യാൻ പോകുന്നത്. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത്

എന്ന് നോക്കിയാലോ.? അതിനായി ഒരു പാനിലേക്ക് മുട്ടയുടെ മഞ്ഞഭാഗം മാത്രം എടുക്കുക. എന്നിട്ട് അതിലേക്ക് 3 tbsp പഞ്ചസാര, 1 നുള്ള് ഉപ്പ് ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 5 tbsp കോൺഫ്ലോർ ചേർക്കുക. അടുത്തതായി ഇതിലേക്ക് 1/2 tsp വാനില എസൻസ്, 1 1/2 കപ്പ് പാൽ ചേർത്ത് ഇളക്കുക. തീ കത്തിക്കാതെയാണ് ഇതുവരെ നമ്മൾ ചെയ്‌തത്‌. ഇനി ഇത് ചൂടാക്കിയെടുക്കുക, ഒപ്പം ഇളക്കിക്കൊണ്ടിരിക്കുക.


പിന്നീട് ഇത് കട്ടിയാകുമ്പോൾ ഇത് മറ്റൊരു പാത്രത്തിൽ സെറ്റ് ചെയ്തു ഫ്രിഡ്‌ജിൽ വെക്കുക. ഏകദേശം 2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം. അങ്ങിനെ അടിപൊളി പുഡിങ് റെഡിയായിട്ടുണ്ട്. ഇത് നമുക്ക് ഇങ്ങനെ തന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ ഇത് നമുക്ക് ഫ്രൈ ചെയ്തും ഉപയോഗിക്കാം. ഫ്രൈ ചെയ്യാനായി ഇത് ചെറിയ കഷ്ണങ്ങളാക്കുക. എന്നിട്ട് ചൂടായ പാനിലേക്ക് 1 tsp ബട്ടർ ചേർത്തു കൊടുത്ത് അതിൽ പുഡിങ് നമുക്ക് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Ichus Kitchen

You might also like