ഇതാണ് നിങ്ങൾ ചോദിച്ച ആ ബിരിയാണി! ഇതിലും രുചിയിലും എളുപ്പത്തിലും സ്വപ്നങ്ങളിൽ മാത്രം! ചിക്കൻ ബിരിയാണി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം!! | Simple Chicken Biriyani Recipe

Simple Chicken Biriyani Recipe: ബിരിയാണി എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമുള്ള ഭക്ഷണമാണ്. ഒരോ പ്രദേശത്ത് ഇതിന്റെ പാചകരീതിയില്‍ വ്യത്യാസമുണ്ട്. ഇനി ഊണ് അല്‍പം രാജകീയമാക്കാം. നാവില്‍ വെള്ളമൂറുന്ന കോഴി ബിരിയാണി വെയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം. ഏറ്റവും പെട്ടെന്ന് സിമ്പിളായി ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കി എടുത്താലോ. ഇത്രയും സിമ്പിൾ ആയി ബിരിയാണി ഉണ്ടാകാമെങ്കിൽ ഇനി ദിവസവും ബിരിയാണി തന്നെ ആവും ഉണ്ടാക്കുക.

Ingredients

  • ചിക്കൻ
  • കശുവണ്ടി – 1/4 കപ്പ്
  • കിസ്മിസ് – 1/4 കപ്പ്
  • സവാള
  • നെയ്
  • ഏലക്ക
  • തക്കോലം
  • പട്ട
  • പെരുംജീരകം
  • ഗ്രാമ്പു
  • ക്യാരറ്റ്
  • ഇഞ്ചി വെളുത്തുള്ളി
  • പച്ചമുളക്
  • ബിരിയാണി അരി
  • തക്കാളി
  • ബിരിയാണി മസാല പൊടി
  • കുരുമുളക് പൊടി
  • മഞ്ഞൾപൊടി
  • നാരങ്ങ നീര്
  • തൈര്
  • മല്ലിയില
  • പാൽ
Ads

How To Make Chicken Biriyani

ആദ്യം തന്നെ ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ആദ്യം കശുവണ്ടി ഇട്ട് വറുത്തു കോരുക. ശേഷം കിസ്മിസ് ഇട്ട് വറുത്തു കോരുക. ഇനി ഇതിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് കൂടി ഇട്ട് വറുത്തുകോരി എടുത്ത് മാറ്റിവെക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് ചൂടായ ശേഷം നെയ്യ് ഒഴിച്ച് കഴിയുമ്പോൾ ഇതിലേക്ക് ഏലക്ക പട്ട ഗ്രാമ്പു പെരുംജീരകം ക്യാരറ്റ് തക്കോലം എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുന്ന വെള്ളത്തിലേക്ക് നമുക്ക് അരി കഴുകിയത് ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് തക്കാളി അരിഞ്ഞത് കൂടി ചേർത്തു കൊടുത്തു വഴറ്റുക. തക്കാളി ഒന്ന് നന്നായി വാടി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് മഞ്ഞൾപ്പൊടി കുരുമുളകുപൊടി ബിരിയാണി മസാല എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യാം.

ശേഷം ഇതിലേക്ക് തൈരും നാരങ്ങാനീരും മല്ലിയിലയും പുതിനിലയും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അരി നന്നായി വെന്ത് കഴിയുമ്പോൾ നമുക്ക് തീ ഓഫാക്കുന്നതാണ്. ഇനി നമുക്ക് ബിരിയാണി സെറ്റ് ചെയ്യാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മസാല ആദ്യം ചേർത്തു കൊടുക്കുക. ശേഷം അതിനു മുകളിലായി ചോറ് ചേർത്തു കൊടുക്കുക. പിന്നീട് പൊരിച്ചു വച്ചിരിക്കുന്ന സവാളയും കശുവണ്ടിയും കിസ്മിസും ചേർത്ത് കൊടുക്കുക. ഇനി പാല് കുറച്ച് മഞ്ഞൾപൊടി മിക്സ് ചെയ്തത് കൂടി കുറച്ചു ഒഴിച്ചു കൊടുക്കുക. ഇതുപോലെതന്നെ ബാക്കിയുള്ള ചെയ്തു കഴിയുമ്പോൾ അടച്ചുവെച്ച് നമുക്ക് ചെറിയ തീയിൽ 5 മിനിറ്റ് ദം ചെയ്യാം. Credit: Easy Tips Kitchen

BiriyaniChicken BiriyaniRecipeSimple Chicken Biriyani RecipeTasty Recipes