രാവിലെ ഇനി എന്തെളുപ്പം! 2 മിനിട്ട് കൊണ്ട് അടിപൊളി പലഹാരം റെഡി! ഏതൊരു കറിയുടെ കൂടെയും സൂപ്പർ കോംബോ!! | Simple Breakfast Recipe Using Raw Rice

Simple Breakfast Recipe Using Raw Rice: എല്ലാവർക്കും രാവിലത്തെ ഭക്ഷണം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ ആയിരിക്കും താല്പര്യം പക്ഷേ ടേസ്റ്റ് ഉള്ളതും ആയിരിക്കണം . അങ്ങനെയുള്ളവർക്ക് വേണ്ടി സിമ്പിൾ ആയി മുട്ടയില്ലാതെ ഒരു മുട്ടയപ്പത്തിന്റെ റെസിപ്പി നോക്കിയാലോ. ഏതൊരു കറിയുടെ കൂടെയും സൂപ്പർ കോംബോ ആയി പോകുന്ന മുട്ടയപ്പം ആണിത്.

ചേരുവകൾ

  • പച്ചരി – 2 കപ്പ്
  • ചോറ് – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം- 1. 3/4 കപ്പ്

തയ്യാറാക്കുന്ന വിധം

പച്ചരി രണ്ടോ മൂന്നോ പ്രാവശ്യം കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് പച്ചരി മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളം ഒഴിച്ച് അടച്ച് കുതിർക്കാൻ വയ്ക്കുക. മിനിമം ഒരു ആറു മണിക്കൂർ എങ്കിലും ഇങ്ങനെ വയ്ക്കേണ്ടതാണ്. ആറു മണിക്കൂറിന് ശേഷം പച്ചരിയിലെ വെള്ളം എല്ലാം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് പച്ചരി ഇട്ട് അതിലേക്ക് ചോറും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നന്നായി തരിയില്ലാതെ അരിച്ചെടുക്കുക. ഇഡ്ഡലി മാവിന്റെ പരുവത്തിൽ വേണം അരച്ചെടുക്കാൻ. അരച്ചെടുത്ത മാവ് ഉടൻ തന്നെ നമുക്ക് പൊരിച് എടുക്കാവുന്നതാണ്. ഈ മാവ് പുളിക്കാൻ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല.

Advertisement 3

പൊരിച് എടുക്കാനായി നമുക്ക് ആദ്യം അടുപ്പിൽ കുഴിയുള്ള ഒരു ചീനച്ചട്ടി വെച്ചതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു നന്നായി ചൂടാക്കുക. ഈ മുട്ടയപ്പം തീരെ എണ്ണ കുടിക്കാത്തതിനാൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു പൊരിച് എടുക്കാവുന്നതാണ്. ഓരോ തവി വീതം മാവ് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഒരു സമയം ഒരു തവി മാവ് മാത്രം ഒഴിക്കാൻ ശ്രദ്ധിക്കുക. മാവൊഴിച്ച് കുറച്ചു കഴിയുമ്പോൾ തന്നെ അപ്പം പൊന്തിവരും അപ്പോൾ മറച്ചിട്ട് വീണ്ടും പൊരിച്ച് കോരാവുന്നതാണ്. ഇപ്രകാരം ബാക്കിയുള്ള മാവും കൂടി പൊരിച്ചു കോരിയാൽ മുട്ടയപ്പം റെഡി. Credit: Queen Of Tasty & Tips

BreakfastRecipeRecipe Using Raw RiceSimple Breakfast Recipe Using Raw RiceTasty Recipes