കറയാണോ പ്രശ്നം?? എങ്കിൽ ഈസിയായി ക്ലീൻ ചെയ്യാം.. കറകൾ മാറ്റാനൊരു അടിപൊളി വിദ്യ.. | kitchen tips

അടുക്കളയിൽ പലതരം ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ ഉപയോഗം കഴിഞ്ഞ് വൃത്തിയാക്കുന്ന കാര്യത്തിൽ നമ്മൾ എല്ലാവരും പുറകിലോട്ട് ആണ്. ഒട്ടുമിക്ക വീട്ടമ്മമാരും ദിവസവും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചായ അരിച്ചു കഴിഞ്ഞു ചായയുടെ അരിപ്പയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ നീക്കം ചെയ്യുക എന്നുള്ളത്. അങ്ങനെ ചെയ്യാതെ അതിലെ

ഹോളുകൾ അടഞ്ഞു പുതിയ ഒരെണ്ണം വാങ്ങേണ്ടി വരുന്നു. പലരും ക്ലീൻ ചെയ്യാൻ ശ്രമിക്കാതെ പുതിയ ഒരെണ്ണം വാങ്ങുന്നതായി ആണ് കാണാൻ കഴിയുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാമഗ്രികൾ ഉപയോഗിച്ച് തന്നെ എങ്ങനെയൊക്കെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ചായ അരിക്കുന്ന അരിപ്പ മാത്രമല്ല വെജിറ്റബിൾസ് കട്ട്‌ ചെയ്യുന്ന ഗ്രേട്ടർ കൂടാതെ ചപ്പാത്തി തിരിച്ചിടാൻ

ഉപയോഗിക്കുന്ന പക്കർ ഒക്കെ എങ്ങനെ ക്ലീൻ ചെയ്തു എടുക്കാവുന്നത് ആണ്. ഇതിനായി ആദ്യം ഒരു ബൗളിൽ ഒരു സ്പൂൺ ബേക്കിംഗ് സോഡയും ഒരു സ്പൂൺ വിനാഗിരിയും ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം നമ്മൾക്ക് കറ കളയേണ്ട സാധനങ്ങൾ ഇട്ടിട്ടു അവ മൂടുന്ന പോലെ വെള്ളം ഒഴിക്കുക. ശേഷം ബൗള് ഒരു സ്റ്റൗ ഇൽ കയറ്റിവെച്ചു ചൂടാക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്കു

ഡിഷ്‌ വാഷ് ഒഴിക്കുക. അപ്പോൾ കറ ഇളകി വരുന്നതായി കാണാം. എന്നിട്ട് വെള്ളം തണുത്തു കഴിയുമ്പോൾ അവ പുറത്തെടുത്ത് ബ്രഷ് കൊണ്ടോ സ്ക്രബർ കൊണ്ടോ ഉരച്ചു കൊടുക്കുക. അന്നേരം കളർ എല്ലാം ഇളകുന്നത് കാണാം. ഇത്തരത്തിൽ നമുക്ക് പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും മറ്റു കറകളും ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. Video Credits : Resmees Curry World

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe