അനിരുദ്ധിന്റെ കരണത്തടിച്ച് സിദ്ധാർഥ്! 😱 വേദികയുടെ തന്ത്രം പൊളിയുമ്പോൾ പുതിയ കരുനീക്കങ്ങളുമായ് ഇന്ദ്രജ ശക്തയാകുന്നു.! 😳

പൊതുവെ സീരിയൽ വിരോധികളായ മലയാളികളെയും ടെലിവിഷന് മുൻപിൽ പിടിച്ചിരുത്തിയ പരമ്പരയാണ് കുടുംബവിളക്ക്. ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടിമുന്നേറുന്ന സുമിത്രയുടെ കഥ പ്രേക്ഷകരെ ഏറെ ആകർഷിച്ചതിന്റെ തെളിവാണ് ടോപ്പ് റേറ്റിങ്ങിൽ കുടുംബവിളക്കിന്റെ സ്ഥാനം. സിദ്ധാർഥ് ഉൾപ്പെടെ പലരും ഇപ്പോൾ വേദികയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സിദ്ധുവിന്റെ അമ്മയും സഹോദരിയുമെല്ലാം അക്കൂട്ടത്തിലുണ്ട്.

gaerfg 1

സ്വന്തം കുടുംബവുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയാണ് സിദ്ധു. താൻ ഗർഭിണിയാണെന്ന കള്ളവുമായി എല്ലാവരെയും കബളിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന വേദികയുടെ തന്ത്രം സമ്പത്ത് പൊളിച്ചടുക്കുന്നു. വേദികയെ ഉപേക്ഷിക്കണമെന്ന് സിദ്ധുവിനോട് ആവശ്യപ്പെടുക കൂടിയാണ് സമ്പത്ത്. സീരിയലിന്റെ പുതിയ പ്രോമോയാണ് ഇപ്പോൾ പ്രേക്ഷകരെ അങ്കലാപ്പിലാക്കുന്നത്. സുമിത്രയെക്കുറിച്ച് വളരെ നികൃഷ്ടമായാണ് അനിരുദ്ധ് സംസാരിക്കുന്നത്.

അമ്മയെക്കുറിച്ച് ഒരു ഉളിപ്പുമില്ലാതെ എന്തും സംസാരിക്കാമെന്നുള്ള അനിരുദ്ധിന്റെ നിലപാടിനെ സിദ്ധു ചോദ്യം ചെയ്യുന്നതോടെ പ്രേക്ഷകർ സിദ്ധുവിന് കയ്യടിക്കുകയാണ്. അമ്മ തോന്നിയ പോലെ നടക്കുന്നു വെന്നും രോഹിതുമായുള്ള അമ്മയുടെ സൗഹൃദം മോശമായ ഒന്നാണെന്ന് തനിയ്ക്കറിയാമെന്നും പറഞ്ഞ് അനിരുദ്ധ് പൊട്ടിത്തെറിക്കുമ്പോൾ മകന്റെ കരണത്തടിക്കുകയാണ് സിദ്ധാർഥ്. എന്തും വിളിച്ചു പറയാമെന്ന് ചിന്തിക്കേണ്ട എന്ന് പറഞ്ഞ് സുമിത്രയ്ക്കുവേണ്ടി വാദിക്കുന്ന സിദ്ധുവാണ് ഇപ്പോൾ കുടുംബവിളക്കിലെ താരം.

garefg

ഞാൻ വഴിപിഴച്ചവനാണ്, എന്നാൽ മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മയാണ് സുമിത്ര. നിനക്കൊരു പനി വന്നാൽ തൊട്ടും തലോടിയും കൂടിയിരിക്കുന്ന അമ്മയെക്കുറിച്ചാണ് നീ ഇതൊക്കെ പറയുന്നത്. അമ്മയെക്കുറിച്ച് നീ എന്ത് പറഞ്ഞാലും ഞാൻ കേട്ടോണ്ടു നിൽക്കും എന്ന് കരുതേണ്ട എന്ന് സിദ്ധു പറയുന്നതും വീഡിയോയിൽ കാണാം. വേദികയ്ക്കെതിരെ സിദ്ധുവും കുടുംബവും തിരിഞ്ഞതും സിദ്ധാർഥ് സുമിത്രയോട് കാണിക്കുന്ന ബഹുമാനവുമെല്ലാം സീരിയൽ ആരാധകരെ ശരിക്കും ഹാപ്പിയാക്കിയിട്ടുണ്ട്.

ഭാര്യയ്ക്കുവേണ്ടി മറ്റെല്ലാവരോടും പൊരുതുന്ന സിദ്ധാർത്ഥിനെ ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണ് ആരാധകർ പറയുന്നത്. അനിരുദ്ധിന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റമാണ് ഇപ്പോൾ പ്രേക്ഷകരെ ദേഷ്യം പിടിപ്പിക്കുന്നത്, എന്നാൽ അനിരുദ്ധ് നിഷ്കളങ്കനാണെന്നും എല്ലാ പ്രശ്ങ്ങൾക്കും കാരണം ഇന്ദ്രജയാണെന്നുമാണ് ഒരു കൂട്ടർ പറയുന്നത്. എന്തായാലും വേദികയെക്കാൾ ഇപ്പോൾ പ്രേക്ഷകർ വെറുക്കുന്നത് ഇന്ദ്രജയെത്തന്നെയാണ്.

Rate this post
You might also like