‘മമ്മൂക്ക ഇപ്പോഴും മധുര പതിനേഴിലാണ്’; അനശ്വരം എന്ന ചിത്രത്തിന്റെ ഓർമ്മ പുതുക്കി പ്രേക്ഷകരുടെ പ്രിയതാരമായി ശ്വേതാ മേനോൻ!! | Shwetha Menon with Mammootty

Shwetha Menon with Mammootty : മലയാളികൾ നെഞ്ചിലേറ്റിയ ഒരുപിടി ഗാനങ്ങളിൽ ഉൾപ്പെട്ട ഒരു പാട്ടാണ് അനശ്വരം എന്ന ചിത്രത്തിലെ താരാപദം ചേതോഹരം എന്ന ഗാനം. അനശ്വരം എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് പ്രേക്ഷകരുടെ പ്രിയ താരം മമ്മൂട്ടിയും ശ്വേതാമേനോനുമായിരുന്നു. ഇപ്പോഴിതാ ശ്വേതാമേനോൻ തന്നെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രത്തിന് ഓർമ്മ പുതുക്കിയിരിക്കുകയാണ്. ഈ ചിത്രങ്ങൾ നിമിഷനേരംകൊണ്ട് തന്നെ ആരാധകർ ഹൃദയത്തിലേറ്റി കഴിഞ്ഞു.

അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയും ശ്വേതാമേനോനും ഒന്നിച്ചെടുത്ത ഒരു ചിത്രവും ഈയടുത്ത് ഒന്നിച്ചെടുത്ത ഒരു ചിത്രവും ചേർത്തു പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്വേതാ. ” ഈ ചിത്രം എനിക്ക് മറ്റൊരാളാണ് അയച്ചു തന്നത്. ചിത്രം കാണുമ്പോൾ എല്ലാവരും എന്നെ എനിക്ക് വന്ന മാറ്റം ആയിരിക്കും ശ്രദ്ധിച്ചിട്ടുണ്ടാവുക. മമ്മൂക്ക ഇപ്പോഴും മധുരപ്പതിനേഴിലാണ്. മണ്ണിൽ ആകെ നിന്റെ മന്ദഹാസം കണ്ടു ഞാൻ.. ആ ചിരി അനശ്വരം ” എന്ന അടിക്കുറിപ്പോടെ കൂടിയാണ് ചിത്രം ശ്വേതാ പങ്കുവെച്ചിരിക്കുന്നത്.

swetha menon 2

1991 ൽ ജോമോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് അനശ്വരം. ടി എ റസാക്ക് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇന്നസെന്റ്, കുതിരവട്ടം പപ്പു, സുകുമാരി, ശങ്കരാടി, തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾക്ക് വേണ്ടി പി കെ ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. മലയാളികൾ നെഞ്ചിലേറ്റുന്ന ഒരുപിടി ക്ലാസിക്കൽ ചിത്രങ്ങളിലൊന്നാണ് ഈ ചിത്രവും ചിത്രത്തിലെ പാട്ടുകളും.

ചിത്രയും എസ് പി ബാലസുബ്രഹ്മണ്യവും ചേർന്ന് പാടിയ ഗാനം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ശ്വേതാമേനോൻ സിനിമാ രംഗങ്ങളിൽ ഇപ്പോൾ അത്ര തന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. അതേസമയം നൻപകൽ നേരത്ത് മായക്കം, റോഷാക്ക് എന്നീ മമ്മൂട്ടി ചിത്രങ്ങൾ റിലീസിന് വേണ്ടി അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

Rate this post
You might also like