ശ്രേയസ് അയ്യരെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു; റിക്കി പോണ്ടിംഗിന്റെ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ ഹൃദയം കവർന്നു.!!

കാൺപൂരിൽ നടക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ 52 റൺസ് നേടി പുറത്തായപ്പോൾ, ആദ്യ ടെസ്റ്റ്‌ കളിക്കുന്ന ശ്രേയസ് അയ്യർ 75 റൺസും ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 50 റൺസും നേടി ക്രീസിൽ തുടരുകയാണ്. കാൺപൂരിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബാറ്റർ ശ്രേയസ് അയ്യരെ ഓർത്ത് അഭിമാനിക്കുന്നു എന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ട്വീറ്റ് ചെയ്തു. 26 കാരനായ അയ്യർ വ്യാഴാഴ്ച്ച ഇന്ത്യയുടെ 303-ാമത്തെ ടെസ്റ്റ് ക്രിക്കറ്ററായി മാറി.

dy65ty5e6

ഇതിഹാസ താരം സുനിൽ ഗവാസ്‌കറിൽ നിന്നാണ് അയ്യർ തന്റെ കന്നി ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത്. അരങ്ങേറ്റത്തിന് തൊട്ടു മുമ്പാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ച് പോണ്ടിംഗ്, ബാറ്ററിന് ഹൃദയസ്പർശിയായ സന്ദേശം പോസ്റ്റ് ചെയ്തത്. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിങ്ങളുടെ കളി കാണുന്നു, ഈ അവസരം നിങ്ങൾ വളരെ അർഹിക്കുന്നു, ഇത്‌ നിങ്ങളുടെ തുടക്കം മാത്രം. @ShreyasIyer15 നിങ്ങളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു,” ബിസിസിഐയുടെ വീഡിയോ ഉദ്ധരിച്ച് പോണ്ടിംഗ് ട്വീറ്റ് ചെയ്തു. ഡൽഹി ക്യാപിറ്റൽസിൽ പോണ്ടിംഗ് അയ്യരുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്.

അയ്യരെ ഡൽഹിയുടെ ക്യാപ്റ്റൻ ആക്കിയതും റിക്കി പോണ്ടിംഗാണ്. മൂന്ന് തവണ ലോകകപ്പ് നേടിയ ക്യാപ്റ്റൻ പോണ്ടിംഗും അയ്യറുമൊത്തുള്ള അടുപ്പം ഐപിഎൽ 2020-ൽ ക്യാപിറ്റൽസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വർഷങ്ങളോളം ‘അണ്ടർ അച്ചീവേഴ്‌സ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ക്യാപിറ്റൽസ് കഴിഞ്ഞ വർഷം ഐപിഎല്ലിന്റെ ഫൈനലിലെത്തി. 519 റൺസുമായി അയ്യർ ബാറ്റ് കൊണ്ടും മുന്നിൽ നിന്നു നയിച്ചു. എന്നിരുന്നാലും, ഐ‌പി‌എൽ 2021 ന് തൊട്ടുമുമ്പ്, തോളിനേറ്റ പരുക്ക് ഐ‌പി‌എല്ലിന്റെ ആദ്യ പകുതിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയപ്പോൾ, അത്‌ അയ്യറുടെ ബാറ്റിംഗ് വേഗത കുറച്ചിരുന്നു.

7d56ty56

26 കാരനായ ബാറ്റർ സുഖം പ്രാപിച്ച് ഫിറ്റായപ്പോഴേക്കും നായകസ്ഥാനം ഋഷഭ് പന്തിലേക്ക് പോയി. അയ്യർ പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തി, എട്ട് മത്സരങ്ങളിൽ നിന്ന് 175 റൺസ് നേടിയെങ്കിലും, സെലക്ടർമാർ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ റിസർവായിയാണ് അയ്യർക്ക്‌ ഇടം നൽകിയത്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷം, ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അയ്യർ ഇടം നേടി. ഒന്നും മൂന്നും ടി20കളിൽ 5ഉം 25ഉം സ്‌കോർ ചെയ്‌ത അയ്യർക്ക് രണ്ടാം മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. നിലവിൽ നടക്കുന്ന ടെസ്റ്റിൽ അയ്യരുടെ ബാറ്റിംഗ് കരുത്തിലാണ് ടീം ബേധപ്പെട്ട സ്കോറിൽ എത്തിയത്. ഇന്ന് മത്സരം തുടരുന്നതോടെ അയ്യരും ജഡേജയും ചേർന്ന് ടീമിനെ മികച്ച സ്കോറിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കാം.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe