മമ്മൂട്ടിയോടൊപ്പമുള്ള ശോഭനയുടെ സെൽഫി.. സി ബി ഐ അഞ്ചാം പതിപ്പിൽ മമ്മൂട്ടിക്കൊപ്പം ശോഭനയും.. ആ രഹസ്യം താരം വെളിപ്പെടുത്തുന്നു.. ബിഗ്‌ സ്‌ക്രീനിലേക്കുള്ള ശോഭനയുടെ തിരിച്ചുവരവിന് ആശംസകൾ നൽകി ആരാധകരും.. | shobhana

അഭിനയമികവ് കൊണ്ടും വേറിട്ട നൃത്തചുവടുകളാലും മലയാളികയുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ശോഭന. ഒരുകാലത്ത് ശോഭനയെക്കഴിഞ്ഞേ മറ്റൊരു നായികയെപ്പറ്റി മലയാള സിനിമാപ്രേമികൾ ചിന്തിക്കുമായിരുന്നുള്ളൂ. സിനിമയെ ഹൃദയത്തോട് ചേർത്തുവെച്ച ശോഭന മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമെല്ലാം നായികയായി ബിഗ് സ്‌ക്രീനിലെത്തിയപ്പോൾ ആരാധകർക്ക് അത് സമാനതകളില്ലാത്ത നായികാസൗന്ദര്യമായി മാറി. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം

മലയാളികൾ പയോഗിച്ചുതുടങ്ങിയത് ശോഭനയിൽ നിന്നുതന്നെയാണ്. ഇപ്പോഴിതാ ശോഭന പങ്കുവെച്ചിരിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ഒരു സെൽഫി ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ക്യാപ്റ്റനെ കണ്ടുമുട്ടി’ എന്നുപറഞ്ഞുള്ള അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. പണ്ടുമുതലേ മമ്മൂട്ടിയോടുള്ള പ്രത്യേക ഇഷ്ടം പലയിടത്തും പ്രകടിപ്പിച്ചിട്ടുള്ള ശോഭന ഇത്തവണ തന്റെ പോസ്റ്റിനു താഴെ താൻ ഒരു മമ്മൂട്ടി ആരാധികയാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞാണ്

mammooty shobhana

പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വളരെപ്പെട്ടെന്നായിരുന്നു പോസ്റ്റ് വൈറലായത്. ലെജെന്റുകൾ ഒരുമിച്ചല്ലോ, രണ്ടുപേരും ഒരുമിച്ച് ഉടൻ ഒരു സിനിമ ചെയ്യൂ, ഈ താരജോഡിയെ ഞങ്ങൾ മറക്കില്ല എന്നൊക്കെ പറഞ്ഞുള്ള പല കമന്റുകളും പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. സി ബി ഐ അഞ്ചാം പതിപ്പിൽ മമ്മൂട്ടിയോയോടൊപ്പം ശോഭനയും അഭിനയിക്കുന്നുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാൽ അങ്ങനെയൊന്നില്ല എന്ന് ആരാധകന്‌ മറുപടി കൊടുത്തിരിക്കുകയാണ് താരം. ഉടൻ തന്നെ ഇരുവരും

ഒന്നിച്ചൊരു സിനിമയിൽ എത്തണമെന്നാണ് പല ആരാധകരും കമന്റുകളിലൂടെ ആവശ്യപ്പെട്ടി രിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായ ശോഭന ഡാൻസ് വീഡി യോകളും മറ്റും ഇൻസ്റാഗ്രാമിലൂടെ സ്ഥിരമായി പങ്കുവെക്കാറുണ്ട്. ഇന്നും ശോഭനയോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് സോഷ്യൽ മീഡിയയിൽ ശോഭനക്കുള്ള വൻ സ്വീകാര്യത. എന്താണെങ്കിലും മലയാളം ബിഗ് സ്‌ക്രീനിൽ വീണ്ടും ശോഭനയെ കാണാനുള്ള ആഗ്ര ഹത്തിലാണ് ആരാധകർ.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe