മലയാള സിനിമയുടെ നിത്യ വസന്തം.. ആരാണ് ഈ നായിക എന്ന് മനസ്സിലായോ?? | Celebrity Childhood Photo
Celebrity Childhood Photo : നർത്തകി അഭിനേത്രി എന്നീ നിലകളിലെല്ലാം മലയാളികൾക്ക് സുപരിചിത. 1980-കളിലും 90-കളിലും നായികയായി വെള്ളിത്തിരയിൽ തിളങ്ങി നിന്ന്, പിന്നീട് നൃത്തത്തിനായി തന്റെ ജീവിതം മാറ്റിവെച്ച ഈ കലാകാരി ആരെന്ന് നിങ്ങൾക്ക് മനസ്സിലായോ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണയും കേരള സംസ്ഥാന അവാർഡ് ഒരു തവണയും നേടിയ തെന്നിന്ത്യയുടെ പ്രിയങ്കരിയായ ശോഭനയുടെ
കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അഭിനയിച്ച ശോഭന, 1980-ൽ ബാലതാരമായി തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ ജീവിത ത്തിന് തുടക്കമ്മിടുന്നത്. തുടർന്ന്, 1984-ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തി. പിന്നീടങ്ങോട്ട്, മലയാള സിനിമയിൽ ഒരു ശോഭന വസന്തമായിരുന്നു.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം നായികയായി മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ടോളം ശോഭന പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ടിപി ബാലഗോപാലൻ എംഎയും മേലെപറമ്പിൽ ആൺവീടും, മണിച്ചിത്രത്താഴും, തേന്മാവിൻ കൊമ്പത്തും, ഹിറ്റ്ലറുമെല്ലാം മലയാളികൾക്ക് സമ്മാനിച്ച ശോഭന ഇന്നും മലയാളികളുടെ ഹൃദന്യങ്ങളിൽ ഉണ്ട്.
ശോഭനയുടെ കഥാപാത്രങ്ങൾ ഇന്നും മായാതെ സിനിമ ആരാധകരുടെ ഹൃദയത്തിൽ ഉണ്ട് എന്നുള്ളത് തന്നെയാണ് ശോഭന എന്ന നടിയുടെ ഏറ്റവും വലിയ ചെയ്യാം. ഇന്ന് ശോഭന ഭരതനാട്യം അധ്യാപികയായി തന്റെ കരിയർ മുന്നോട്ടു കൊണ്ടുപോവുകയാണ്. 2022-ൽ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ് ഡോക്ടർ ഓഫ് ലെറ്റേഴ്സ് നൽകി ശോഭനയെ ആദരിച്ചിരുന്നു.