ചെറിയ പെരുന്നാൾ ഒരുമിച്ച് ആഘോഷിച്ചു ശിവേട്ടനും അഞ്ജലിയും.. ഭക്ഷണം കഴിക്കുമ്പോൾ രണ്ടുപേരും തമ്മിൽ പറയുന്നത് കേട്ടോ!! | Shivanjali eid celebration
Shivanjali eid celebration : ലോകമെങ്ങും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ശിവാഞ്ജലിമാരും ഈദ് ആഘോഷങ്ങളുടെ നടുവിൽ തന്നെ. ഇത്തവണ സാന്ത്വനത്തിന്റെ സെറ്റിൽ നിന്നിറങ്ങി ഒരുമിച്ച് ഈദ് ആഘോഷിച്ചിരിക്കുകയാണ് സജിനും ഗോപികയും. റമദാൻ ആഘോഷങ്ങൾക്കായി ഇരുവരും എത്തുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുമെല്ലാം കാണിച്ചു കൊണ്ടുള്ള ഒരു ലൈഫ്സ്റ്റൈൽ വ്ലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
എവിടെയെത്തിയാലും ആരാധകർ വളയാറുള്ള ശിവനെയും ഗോപികയെയും വളരെ ശാന്തമായ ഒരു സാഹചര്യത്തിൽ കാണാൻ കഴിയുന്നുവെന്ന പ്രത്യേകതയും ഈ വ്ലോഗിനുണ്ട്. റമദാൻ ആഘോഷിക്കാൻ എത്തിയിടത്ത് ചികിത്സയിലുള്ള പ്രായമായ ഒരു ഉമ്മയെ കണ്ട് ഇരുവരും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്. ഉമ്മയ്ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും ഇരുവരും മറക്കുന്നില്ല. ഭക്ഷണം കഴിക്കുന്നതിനിടയിലും എല്ലാവരുമായും വളരെ ജോളിയായി സംസാരിക്കുന്ന ഗോപികയെയും അടിക്കടിക്ക് കൗണ്ടറുകൾ പറയുന്ന സജിനെയും വീഡിയോയിൽ പലരും ശ്രദ്ധിച്ചിട്ടുണ്ട്.
കുടുംബപ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് സജിനും ഗോപികയും. സാന്ത്വനത്തിലെ ശിവനും അഞ്ജലിയുമായി എന്നും മലയാളികളുടെ സ്വീകരണമുറികളിൽ എത്താറുള്ള ഇരുവരെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഈയിടെ കോഴിക്കോട് വെച്ച് നടന്ന അയ്മ അവാർഡ് വേദിയിലും സജിനും ഗോപികയും ഒരുമിച്ചെത്തിയിരുന്നു. പ്രശസ്തനടൻ ജയസൂര്യയിൽ നിന്നാണ് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങിയത്. ഇരുവരുടെയും പെരുന്നാൾ ആഘോഷങ്ങൾ കണ്ട് ആരാധകർ വേറിട്ട കമ്മന്റുകളുമായി എത്തിയിട്ടുണ്ട്.
എത്ര സിംപിളായാണ് രണ്ടുപേരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ ചെന്നത് എന്നാണ് പലരും കമ്മന്റ് ചെയ്തത്. ഇത്രത്തോളം ആരാധകപിന്തുണ ഉള്ള ഈ താരങ്ങളെ കണ്ട് പല സിനിമാതാരങ്ങളും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് പറയുന്നവരുമുണ്ട്. സജിന്റെ വീട്ടിൽ എന്തായാലും റമദാൻ ആഘോഷങ്ങൾ പൊടിപൊടിക്കുമല്ലോ എന്നും ആരാധകരിൽ ചിലർ ചോദിക്കുന്നുണ്ട്. ഈദ് വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ ഷഫ്ന മിടുക്കിയാണെന്ന് പറഞ്ഞുവെക്കുന്നുമുണ്ട് പ്രേക്ഷകർ.