പുതിയ അഥിതിക്കായുള്ള കാത്തിരിപ്പിൽ ശിൽപ ബാലയും കുടുംബവും; വളക്കാപ്പ് ആഘോഷമാക്കി താരം !! | Shilpa Bala sister seemantham latest malayalam

കണ്ണൂർ : ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് ശില്പ ബാല. പിന്നീട് കെമിസ്ട്രി,ആഗതൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശില്പ അഭിനയിച്ചു. നടി മാത്രമല്ല നർത്തകിയും അവതാരകയുമൊക്കെയാണ് ശില്പ ബാല.ശില്പ ബാല വിവാഹം കഴിച്ചിരിക്കുന്നത് ഡോക്ടർ ആയ വിഷ്ണുവിനെയാണ്. ഡോക്ടർ മാത്രമല്ല വിഷ്ണു ഒരു ഡാൻസർ കൂടിയാണ്. ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി

അഭിനയിക്കുകയും ചെയ്തിട്ടുണ്ട് വിഷ്ണു. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് വീഡിയോകൾ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്. യാമിക എന്ന 5 വയസ്സുകാരിയാണ് ഇവരുടെ ഒരേ ഒരു കുട്ടി. യാമികയും സോഷ്യൽ മീഡിയ വഴി എല്ലാവർക്കും സുപരിചിതയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ നടക്കുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയും മഴവിൽ മനോരമയിൽ ഒരു ടാലന്റ് ഷോയും ശില്പ ആങ്കർ ചെയ്യുന്നുണ്ട്.നടി ഭാവനയുടെ ഏറ്റവുമടുത്ത സുഹൃത്ത് എന്ന നിലയിലും ശില്പ ബാലയെ അറിയുന്നവരുണ്ട്. ഭാവന, സയനോരാ, ശില്പ ബാല,മൃദൂല മുരളി, ഷഫ്‌ന, രമ്യ

Shilpa Bala sister seemantham latest malayalam

നമ്പീശൻ എന്നിവരുൾപ്പെടുന്ന ഒരു ഗാങ് തന്നെ ഇവർക്കുണ്ട്. ഇവരുടെ വ്യത്യസ്തമായ ഡാൻസ് റീലുകളും സൗഹൃദ നിമിഷങ്ങളുമെല്ലാം വളരെ മനോഹരമാണ്. ഇപ്പോഴിതാ തന്റെ വീട്ടിലെ ഏറ്റവും പുതിയ വിശേഷം ആരാധകാരുമായി പങ്ക് വെയ്ക്കുകയാണ് ശില്പ ബാല തന്റെ സഹോദരി ശ്വേത ബാല അമ്മയാകാൻ പോകുന്നു എന്ന സന്തോഷവർത്തയാണ് ശില്പ പങ്ക് വെക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലുടെയാണ്

ശില്പ ശ്വേതയുടെ ബേബി ഷവർ വീഡിയോ പങ്ക് വെച്ചത്.അവൾ തന്നെ തനിക്കൊരു ബേബി ആണെന്നും അവൾക്കൊരു ബേബി ഉണ്ടാകാൻ പോകുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല എന്നുമാണ് ശില്പ പറയുന്നത്. 2020 ലാണ് ശിൽപയുടെ സഹോദരി ശ്വേത വിവാഹിതയായത്. കോവിഡ് കാല വിവാഹമായിരുന്നു ശ്വേതയുടേത്. രാഹുൽ എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. അനിയത്തിക്ക്‌ കുഞ്ഞു ജനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലും ആഘോഷത്തിലുമൊക്കെയാണ് ശില്പ ഇപ്പോൾ. Story highlight : Shilpa Bala sister seemantham latest malayalam

Rate this post
You might also like