
താര പൊലിമയിൽ മകൻ നിയലിന്റെ ആദ്യകുർബാന സ്വീകരണം പ്രൗഢ ഗംഭീരമാക്കി നടി ഷീലു എബ്രഹാം.!! | Sheelu Abraham Son Neil First Holy Communion Mammootty Siddique Kavya Madhavan Viral Entertainment News Malayalam
Sheelu Abraham Son Neil First Holy Communion Mammootty Siddique Kavya Madhavan Viral Entertainment News Malayalam
Sheelu Abraham Son Neil First Holy Communion Mammootty Siddique Kavya Madhavan Viral Entertainment News Malayalam : പ്രേക്ഷകരുടെ പ്രിയ താരമാണ് ഷീലു എബ്രഹാം. നിരവധി സിനിമകളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്ത താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. താരത്തിന്റെ പുതിയ സിനിമകൾ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. സിനിമകളിൽ മാത്രമല്ല സമൂഹ മാധ്യമങ്ങളിലും ഷീലു എബ്രഹാം സജീവ സാന്നിധ്യമാണ്. വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
എന്നാൽ ഷീ ടാക്‌സി എന്ന ചിത്രമാണ് അവൾക്ക് പ്രേക്ഷകർക്കിടയിൽ അംഗീകാരം നൽകിയത്. താരത്തിന്റെ ഭർത്താവാണ് നിർമാതാവായ എബ്രഹാം മാത്യു. 2013 മുതലാണ് താരം സിനിമ ലോകത്ത് സജീവസാന്നിധ്യമാകുന്നത്. അബാം മൂവീസിന്റെ ബാനറിൽ ഭർത്താവ് എബ്രഹാം മാത്യു നിർമ്മിച്ച സ്റ്റാർ, വിധി തുടങ്ങിയ ചിത്രങ്ങളിൽ ആണ് ഷീലു പ്രധാന വേഷങ്ങളിലെത്തുന്നത്. വ്യത്യസ്തമായ അഭിനയ ശൈലി തന്നെയാണ് ഈ താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്.

അഭിനയ ജീവിതത്തിന് എന്ന പോലെ തന്നെ കുടുംബ ജീവിതത്തിലും വളരെയധികം പ്രാധാന്യമുള്ള വ്യക്തികളിൽ ഒരാളാണ് ഷീലു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. താരത്തിന്റെ മകന്റെ ആദ്യ കുർബാനയുടെ വിശേഷങ്ങളാണ്. നിയിൽ എന്നാണ് ഇവരുടെ മകന്റെ പേര്. മകന്റെ ആദ്യ കുർബാന ഏറ്റവും മനോഹരവും അതിൽ പ്രൗഢഗംഭീരവുമായ രീതിയിലാണ് ഇരുവരും ആഘോഷിച്ചിരിക്കുന്നത്. നിരവധി മുൻനിര താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി, നമിത പ്രമോദ്, രഞ്ജി പണിക്കർ, ബൈജു, രമേശ് പിഷാരടി, കൈലാഷ്, മനോജ് കെ ജയൻ, സിദ്ദിഖ്, ദേവൻ തുടങ്ങിയവരെല്ലാം തന്നെ ഈ ചടങ്ങിന് വിശിഷ്ട ആക്കാൻ വേണ്ടി എത്തിയിരുന്നു. കേക്ക് മുറിക്കലും പ്രാർത്ഥനയും ആദ്യകുർബാന സ്വീകരിക്കലും എല്ലാം പുറത്തുവരുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. നീയിലിന്റെ ആദ്യകുർബാനയ്ക്ക് ആശംസകളും നിരവധി താരങ്ങൾ കമന്റുകൾ വഴി രേഖപ്പെടുത്തുന്നുണ്ട്.