ഒളിച്ചോടി കല്യാണം കഴിച്ചു! ഭാര്യ സദസിലിരുന്ന് ‘ആദ്യരാത്രി’ കണ്ടു! താരത്തിന്റെ തുറന്നു പറച്ചിൽ കേട്ട് മൂക്കത്ത് വിരൽ വെച്ച് പ്രേക്ഷകർ.!! | Shashakan at Amritha Tv Program

Shashakan : ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ശശാങ്കൻ. കോമഡി സ്റ്റാർസ്, സ്റ്റാർ മാജിക്ക് തുടങ്ങിയ ടെലിവിഷൻ ഷോകളിലെല്ലാം തിളങ്ങിയ ശശാങ്കൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ്. കോമഡി സ്റ്റാർസ് ഷോയിൽ ശശാങ്കൻ ചെയ്ത ആദ്യരാത്രി സ്കിറ്റ് വൻ വിജയമായിരുന്നു. അമൃത ടി വിയിലെ ‘പറയാം നേടാം’ എന്ന പരിപാടിയിൽ പങ്കെടുക്കവേ താരം പങ്കിട്ട ചില വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
വിവാഹം കഴിഞ്ഞ ആദ്യദിവസം തന്നെ ഭാര്യയുടെ മുന്നിൽ ആദ്യരാത്രി അഭിനയിച്ചു കാണിച്ചു എന്നാണ് ഹാസ്യരൂപേണ ശശാങ്കൻ പറയുന്നത്. സാധാരണ എല്ലാവരും രഹസ്യമായി വെക്കുന്ന ഒരു കാര്യം താൻ പരസ്യമായി ചെയ്തുവെന്നും ശശാങ്കൻ പറയുന്നു. വിവാഹശേഷം എങ്ങനെ വധൂവരന്മാരെ ശല്യം ചെയ്യരുത് എന്നാണ് സ്കിറ്റിലൂടെ കാണിച്ചത്. ഒരൊറ്റ സ്കിറ്റിലൂടെ ലോകം മൊത്തം അറിയപ്പെടുന്ന നിലയിലേക്ക് താൻ എത്തിയെന്നും ശശാങ്കൻ ‘പറയാം നേടാം’ ഷോയിൽ വെച്ച്

അവതാരകൻ എം ജി ശ്രീകുമാറിനോട് മനസ് തുറന്നു. “2012 ലായിരുന്നു വിവാഹം. പ്രണയ വിവാഹമായി രുന്നു. ഒരു ഷോപ്പിൽ വെച്ചാണ് ആനിയെ കാണുന്നത്. എന്റെ സ്റ്റേജ് പ്രോഗ്രാം ഒന്നും ആനി കണ്ടിട്ടു ണ്ടായിരുന്നില്ല. വിവാഹം നടക്കുന്ന ദിവസം അവളുമായി ആദ്യം എത്തിയത് എന്റെ പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേക്കാണ്. അന്ന് ആദ്യരാത്രി സീനാണ് ഞാൻ അഭിനയിച്ചത്. ജീവിതത്തതിൽ യഥാർത്ഥ ആദ്യരാത്രി നടക്കുന്ന ദിവസം അവൾ
ഓഡിയന്സിന്റെ കൂട്ടത്തിലിരുന്ന് അത് കണ്ടു. “ഇന്റർകാസ്റ്റ് വിവാഹമായിരുന്നു തങ്ങളുടേത് എന്ന് ശശാങ്കൻ പറയുന്നുണ്ട്. വീട്ടുകാരുടെ എതിർപ്പുകൾ മറികടക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയില്ല, അതിനുമുന്നേ ജീവിതത്തിൽ ഒന്നായി. ജാതകത്തിൽ വിശ്വസിക്കുന്നില്ല, മറിച്ച് മനപ്പൊരുത്തത്തിലാണ് ഞങ്ങൾ വിശ്വാസമർപ്പിക്കുന്നത് എന്നാണ് ശശാങ്കൻ പറഞ്ഞത്. കോമഡി വേദികളിൽ സ്ഥിരം വിസ്മയം തീർക്കുന്ന കലാകാരനാണ് ശശാങ്കൻ. Shashakan at Amritha Tv Program.
