കലക്കി ചേച്ചീ.. ഒരു രക്ഷയുമില്ല പാട്ട് 😍👌 ഒരു ദിവസം കൊണ്ട് 5 ലക്ഷം ലൈക്കടിച്ച പാട്ടും പാട്ടുകാരിയും ഇതാണ്.!!

സോഷ്യൽ മീഡിയയിൽ പലപ്പോഴും മനോഹരമായ പാട്ടുപാടുന്ന വീഡിയോകൾ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ചിലരുടെ പാട്ടുകൾ കേൾക്കുമ്പോൾ ഈ പാട്ടുകാരൊക്കെ ഇത്രയും നാൾ എവിടെയായിരുന്നു എന്നൊക്കെ തോന്നിപോകും. ഇത്തരത്തിലുള്ള കഴിവുകലുള്ളവരെ നവമാധ്യമങ്ങൾ ഏറ്റെടുക്കാറുമുണ്ട്.

നവമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പിന്നീട് ചാനലുകളടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത ചന്ദ്രലേഖയെ ആരും മറന്നുകാണില്ല. അടുക്കളയിൽ തന്റെ കുഞ്ഞിനെ ഒക്കത്തിരുത്തി മധുര സ്വരത്തിൽ രാജഹംസമേ എന്ന പാട്ടു പാടിയ ചന്ദ്രലേഖ സോഷ്യൽ മീഡിയയിലെ മിന്നും താരമായിരുന്നു. പിന്നെ നവമാധ്യങ്ങളിലൂടെ തിളങ്ങിയ റാണു മണ്ഡൽ.. അങ്ങിനെ നിരവധി പേർ.

ഇപ്പോഴിതാ മറ്റൊരു ഗായികയുടെ മനോഹരമായ പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ശാന്ത ബാബു ആണ് ഈ മനോഹരഗാനം പാടുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്.

ഒരു ദിവസം കൊണ്ട് 5 ലക്ഷം ലൈക്കടിച്ച പാട്ട് ഏറ്റെടുത്തിരിക്കുകയാണ് നവമാധ്യമങ്ങൾ. നിരവധിപേരാണ് വീഡിയോക്ക് താഴെ ഗായികയെ പ്രശംസിച്ച് രംഗത്തെത്തികൊണ്ടിരിക്കുന്നത്. മുൻപും ശാന്ത മനോഹരമായ ഗാനങ്ങൾ പാടി വൈറലായിട്ടുണ്ട്.

You might also like