ഷംന കാസിം വിവാഹിതയായി; സർവ്വാഭരണ വിഭൂഷിതയായി രാജ കുമാരിയെ പോലെ പ്രിയതാരം!! | Shamna Kkasim Wedding Special

Shamna Kkasim Wedding Special : ചുരുക്കം ചില മലയാളം ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദ്യങ്ങൾ കീഴടക്കിയ വ്യക്തിയാണ് ഷംന കാസിം. മലയാളത്തിൽ കൂടാതെ തെലുങ്ക് തമിഴ്എന്നീ ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനേത്രി, നർത്തകി, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ നിറഞ്ഞു നിൽക്കുകയാണ് ഷംന കാസിം. 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

പൂർണ്ണ എന്നാണ് സ്റ്റേജ് നെയിം. ഹൃദയത്തിൽ സൂക്ഷിക്കാൻ, ജൂനിയർ സീനിയർ, പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, ശ്രീ മഹാലക്ഷ്മി, അലിഭായ്, ഫ്ലാഷ്, ഒരു കുട്ടനാടൻ ബ്ലോഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായി മലയാള ചിത്രങ്ങളിലേക്ക് തമിഴ് തെലുങ്ക് മേഖലയിലാണ് സജീവമായിരിക്കുന്നത്. വ്രതം എന്നതാണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമാണ് താരം.

Shamna Kkasim
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സൂപ്പർ ഡാൻസർ, എന്റെ പ്രിയ ഗാനങ്ങൾ, വെറുതെയല്ല ഭാര്യ സീസൺ 2, റെഡ് കാർപെറ്റ് എന്നിവയെല്ലാം താരത്തിന്റെ സജീവ സാന്നിധ്യം അറിയിച്ച നിരവധി ടെലിവിഷൻ ഷോകകളിൽ ചിലതാണ്. ടെലിവിഷൻ മേഖലയിൽ എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും മറ്റ് വീഡിയോകളും ആരാധകർക്ക് ആയി എന്നും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് പറയുന്നതിൽ താരം ഒരു മടിയും കാണിക്കാറില്ല. എന്നാൽ ഇപ്പോൾ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

പ്രിയ നടി ഷംന കാസിം വിവാഹിതയായിരിക്കുകയാണ്. ഡോക്ടർ ഷാഹിദ് ആണ് വരൻ. ഡോക്ടർ ഷാഹിദ് ഒരു ബിസിനസ് കൺസൾട്ടന്റ് കൂടിയാണ്. Hard great and memorable time എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകനാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. നിരവധി വർക്കുകൾ ചെയ്ത മനോഹരമായ ലഹങ്ക അണിഞ്ഞ് സുന്ദരിയായ ഷംന കാസിം ചടങ്ങിനായി എത്തിയിരിക്കുന്നത്. അതേസമയം കറുത്ത ജുബ്ബ അണിഞ്ഞു സുന്ദരനായി ഷാഹിദ് എത്തിയിരിക്കുന്നു. നിറഞ്ഞസദസ്സാണ് ഇരുവരെയും സ്വീകരിച്ചിരിക്കുന്നത്.

You might also like