ഗർഭണി ആയിരിക്കെ ഡാൻസ് ചെയ്യുകയും അഭിനയിക്കുകയും ചെയ്തു; ഗർഭ കാലം ഏറെ ആസ്വദിക്കുന്നു; തുറന്ന് പറഞ്ഞ് ഷംന കാസിം !! | Shamna Kasim talks about pregnancy latest viral news malayalam

കണ്ണൂർ : ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് ഷംന കാസിം.പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് . അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ ആണ് താരം തന്റെ കരിയറിന് തുടക്കമിടുന്നത്.2004-ൽ എന്നിട്ടും എന്ന മലയാള ചിത്രത്തിൽ നായികയായി അഭിനയിച്ചു . ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി താരം ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.
മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി താരം ഏറെ ജനാശ്രദ്ദ നേടിയിരുന്നു.കഴിഞ്ഞ കുറച്ചു നാളുകൾ ആയി താരം മലയാള സിനിമയിൽ അത്ര തന്നെ സജീവമല്ല. എന്നാൽ തന്റെ ആരാധകരോട് എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കറുണ്ട്. താരത്തിന്റെ വിവാഹം വിശേഷങ്ങളും താരം ഗർഭിണി ആയതുമെല്ലാം താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ താരം തന്റെ യൂ ട്യൂബ് ചാനലിലൂടെ മറ്റു ചില വിശേഷങ്ങൾ ആണ് ആരാധകരുമായി പങ്കുവെക്കുന്നത്.

ഗർഭിണിയായ സമയത്ത് തന്നെ രണ്ട് ചിത്രങ്ങളിൽ താൻ അഭിനയിച്ചു എന്നാണ് കാര്യം പറയുന്നത്. ഒന്ന് തെലുങ്ക് ചിത്രാമായ ദാസ്രയും, മറ്റൊന്ന് തമിഴ് ചിത്രമായ ഡേവിളും, കൂടാതെ രണ്ടു ടെലിവിഷൻ റിയാലിറ്റി ഷോ കളുടെ ഭാഗമാവുകയും താരം ചെയ്തിട്ടുണ്ട്. തന്റെ ഗർഭകാലഘട്ടം താൻ വളരെ ഏറെ ആസ്വദിക്കുന്നു എന്നും താരം തുറന്നു പറയുന്നു.
കൂടാതെ വിവാഹത്തിന് മുന്നേ ഗർഭിണി ആയി എന്ന തരത്തിൽ താരത്തിനെതിരെ വന്ന വാദങ്ങൾക്ക് മറുപടിയും താരം നൽകുന്നുണ്ട്. മൂന്നാം മാസം താരം നടത്തിയ ബേബി ഷവറും ഏഴാം മാസം നടത്തിയ ബേബി ഷവറും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ഇതെപ്പറ്റിയും താരം സംസാരിക്കുന്നുണ്ട്. കൂടാതെ തനിക്ക് ഇത് ഒൻപതാം മാസമാണ് എന്നും ആരാധകരോട് താരം പറയുന്നു. Story highlight : Shamna Kasim talks about pregnancy latest viral news malayalam