ഏഴാം മാസത്തിലെ കണ്ണൂർ സ്റ്റൈൽ ആചാരങ്ങൾക്കായി ഷംന കാസിം സ്വന്തം വീട്ടിൽ; ഇത് എന്താണ് സംഭവം എന്ന് ആരാധകർ !!! | Shamna Kasim shared pregnancy tradition video latest viral malayalam

കണ്ണൂർ : നർത്തകി, മോഡൽ,അഭിനയത്രി എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഷംന കാസിം.പൂർണ്ണ എന്നാണ് താരം അറിയപ്പെടുന്ന പേര്.അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് ഷംന കാസിം പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്.തുടർന്ന് 2004 എന്നിട്ടും എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ നായികയായി അവതരിച്ചു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ച പ്രേക്ഷകരുടെ കൈയ്യടി നേടാൻ ഷംന

കാസിമിന് സാധിച്ചിട്ടുണ്ട്.മലയാളത്തിലും തെലുങ്കിലും കൂടാതെ തമിഴ് ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ വളരെ കാലമായി താരം സിനിമ മേഖലയിൽ അത്രതന്നെ സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ നിറസാന്നിധ്യമാണ് ഷംന. ഷംനയുടെ വിവാഹവും തുടർന്നുള്ള ഗർഭകാലഘട്ടവും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോൾ ഇതാ താരം തന്റെ ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗർഭകാലം വളരെ

 Shamna Kasim shared pregnancy tradition video latest viral malayalam

സന്തോഷത്തോടുകൂടി ആഘോഷിക്കുകയാണ് ഷംന. കുഞ്ഞുമായുള്ള ഷംനയുടെ നൃത്തം ഇതിനിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ ഷംനയുടെ വളകാപ്പു ചടങ്ങും സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടി. ഇപ്പോഴിതാ ഏഴാം മാസത്തിൽ കണ്ണൂർ ഭാഗങ്ങളിൽ നടത്തുന്ന ഒരു ചടങ്ങിന്റെ വീഡിയോ സഹിതമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വളരെ അടുത്ത ബന്ധുക്കൾ ചേർന്ന് ഷംനയെ ഒരു മുണ്ടും അതിനു മുകളിൽ ഒരു ചരടും ധരിപ്പിക്കുന്നതാണ്

വീഡിയോയിൽ ഉള്ളത്. മുണ്ടുടുത്തു കൊണ്ടുള്ള ഷംനയുടെ ചിത്രങ്ങളും ഇതിനോടൊപ്പം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് താഴെയായി ഷംന കുറിച്ചിരിക്കുന്നത് ഇങ്ങനെ. It is our Kannur tradition for my 7th month function, so blessed and so happy. നിരവധി ആരാധകരോടൊപ്പം തന്നെ ലക്ഷ്മി നക്ഷത്ര,ദീപ്തി വിധുപ്രതാപ്, പ്രിയങ്ക നായർ തുടങ്ങി നിരവധി സെലിബ്രിറ്റികളും ഈ വീഡിയോയ്ക്ക് താഴെ ആശംസകൾ രേഖപ്പെടുത്തിയിരിക്കുന്നു. Story highlight : Shamna Kasim shared pregnancy tradition video latest viral malayalam

Rate this post
You might also like