ഇത് ഞങ്ങളുടെ രാജകുമാരൻ! ആദ്യമായി തന്റെ കുഞ്ഞു രാജകുമാരന്റെ മുഖം വെളിപ്പെടുത്തി ഷംന കാസിം.!! | Shamna Kasim Shanid Reveals Son Face Viral News Malayalam

Shamna Kasim Shanid Reveals Son Face Viral News Malayalam

Shamna Kasim Shanid Reveals Son Face Viral News Malayalam : തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഷംന കാസിം. ഡാൻസറും മോഡലും കൂടിയായ ഷംനയുടെ സിനിമേയിലേക്കുള്ള വരവ് മഞ്ഞു പോലൊരു പെൺകുട്ടി എന്ന മലയാളം സിനിമയിലൂടെയാണ്. പിന്നീട് നിരവധി മലയാളം സിനിമകളിൽ ഷംന കാസിം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.

മലയത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഇൻഡസ്ട്രികളിലും അനേകം സിനിമകളിൽ ഷംന കാസിം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് സ്ഥാപകനും സി ഇ ഒ യുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. കാൽ നൂറ്റാണ്ടായി ദുബായിൽ ബിസിനസ്‌ ചെയ്യുന്ന ഷാനിദിനൊപ്പം ദുബായിൽ സെറ്റിൽഡ് ആണ് ഷംന ഇപ്പോൾ.

Shamna Kasim Shanid Reveals Son Face Viral News Malayalam
Shamna Kasim Shanid Reveals Son Face Viral News Malayalam

മികച്ച ഒരു നർത്തകി കൂടിയായ ഷംന അമൃത ടീവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്ഥയായത്. സിനിമകളെക്കാൾ ഷംന ഇഷ്ടപ്പെട്ടതും ഡാൻസിനെയാണ്. അവാർഡ് ഷോ കളിലും സ്റ്റേജ് ഷോകളിലും നിറസാനിധ്യമായിരുന്നു മുൻപ് ഷംന കാസിം. വിവാഹത്തോടെ സിനിമകളിൽ നിന്നും ഷോ കളിൽ നിന്നും വിട്ട് നിന്നു എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യമാണ് താരം.

തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കുഞ്ഞിന്റെ ഫോട്ടോ മാതൃ ദിനത്തിൽ ആരാധകാരുമായി പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഞങ്ങളുടെ രാജകുമാരൻ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഹംദാൻ എന്ന് പ്രിന്റ് ചെയ്ത മനോഹരമായ വസ്ത്രം അണിഞ്ഞാണ് ഹംദാനെ കാണാൻ കഴിയുന്നത്.

5/5 - (1 vote)
You might also like