ലവ് ഓഫ് മൈ ലൈഫ്! പ്രിയതമന് സർപ്രൈസുമായി ഷംന കാസിം; ഹംദു മോൻ പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് ഷംന.!! | Shamna Kasim Shanid Asifali Love Story

Shamna Kasim Shanid Asifali Love Story

Shamna Kasim Shanid Asifali Love Story Malayalam : സിനിമ പ്രേമികളുടെ പ്രിയതാരമാണ് ഷംന കാസിം. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആണ് ഷംന പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. കൂടാതെ നല്ലൊരു നർത്തകി കൂടിയാണ് ഷംന. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും ആണ് താരം ആരാധകരോട് ഇടപഴകാറുള്ളത്.

താരത്തിന്റെ വിവാഹവും തുടർന്ന് ഉള്ള ഗർഭകാലഘട്ടവും എല്ലാം പ്രേക്ഷകർ ഇതിനോടകം കണ്ടു കഴിഞ്ഞു. ഷംനയ്ക്ക് ഒരാൺകുഞ്ഞ് പിറന്നതും കുഞ്ഞിന്റെ വിശേഷങ്ങളും താരം പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഷംന പങ്ക് വെച്ചിരിക്കുന്നത്. താരത്തിന്റെ ഭർത്താവാണ് ഷാനിദ് ആസിഫ് അലി. ഇരുവരുടെയും പ്രണയ വിവാഹമാണ്. ദുബായിൽ ബിസിനസുകാരനാണ് ഇദ്ദേഹം. ഇപ്പോഴിതാ കൈയിൽ പൂച്ചെണ്ടുകളുമായി തന്റെ ഭർത്താവിന് ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് പ്രിയ താരം.

Shamna Kasim Shanid Asifali Love Story
Shamna Kasim Shanid Asifali Love Story

വീട്ടിൽ നിൽക്കുന്ന വേഷത്തിൽ തന്നെ ഭർത്താവിനുള്ള പൂച്ചെണ്ടുകൾ താരം നൽകുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അത്ഭുതപ്പെട്ട് നിൽക്കുകയാണ് ഷാനിദ്. എന്താണ് കാര്യമെന്ന് ഷാനിദിന് പിടികിട്ടിയിട്ടില്ല എന്ന് ആ മുഖം കാണുമ്പോൾ തന്നെ അറിയാം. ഷാനിദിനെ ആദ്യമായി കണ്ട ആ ദിവസം ഓർമ്മയിൽ വെച്ചുകൊണ്ട് അദ്ദേഹത്തിന് സമ്മാനം നൽകിയിരിക്കുകയാണ് ഷംന. ആദ്യം കണ്ടുമുട്ടിയ ആ ഫോട്ടോയും വീഡിയോയിൽ താരം പങ്കുവെച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഒരു ഷേക്ക് ഹാൻഡ് ആണ് ഇവരുടെ പ്രണയത്തിന് തുടക്കമിട്ടത്.

ശേഷം വിവാഹവും ഇപ്പോൾ മകൻ ഹംദുവിന്റെ പിതാവുമാണ് ഷാനിദ്. മഞ്ഞു പോലെ ഒരു പെൺകുട്ടി എന്ന മലയാള ചിത്രത്തിലൂടെയാണ് ഷംന മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. കന്നട, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പങ്കുവെച്ച വീഡിയോക്ക് താഴെയായി The day we first met, love of my life എന്ന അടിക്കുറിപ്പും ചേർത്തിരിക്കുന്നു.

5/5 - (1 vote)
You might also like