ഒമ്പതാം മാസത്തിൽ ഷംന കാസിമിനെ ഞെട്ടിച്ച് കുടുംബം; കുഞ്ഞു വാവയ്ക്ക് ഒമ്പത് തരം പലഹാരങ്ങൾ നൽകി താരം !! | Shamna Kasim Ninth Month Ceremony Latest Malayalam

Shamna Kasim Ninth Month Ceremony Latest Malayalam : മലയാളം,തെലുങ്ക്,തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണ് ഷംന കാസിം. പൂർണ്ണ എന്ന നാമത്തിലാണ് ഷംന കാസിം അറിയപ്പെടാറുള്ളത്. മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തന്റെ അഭിനയ ജീവിതത്തിനു താരം തുടക്കമിട്ടത്.2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു . ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ഷംന ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ വൈറലാകുന്നത്. താരം വിവാഹിതയായതും തുടർന്ന് ഗർഭിണിയായതും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയിരുന്നു.

Shamna Kasim Ninth Month Ceremony Latest Malayalam

താരം ഗർഭിണിയായതിനെക്കുറിച്ച് ചില വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുൻപ് താരത്തിന്റെ വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. ഇപ്പോഴത്തെ ഒമ്പതാം മാസത്തിൽ താരത്തിനു വേണ്ടി 9 തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്ന സഹോദരിയെയും അമ്മയെയും ആണ് വീഡിയോയിൽ കാണുന്നത്. പലതരത്തിലുള്ള പലഹാരങ്ങൾ ഷംനക്കു വേണ്ടി ഇവർ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ ഉന്നക്കായ, സമൂസ, ബോണ്ട, പഴം വരട്ടിയത്,പഴം പൊരി,കായപ്പോളാ,ഡേറ്റ്സ് ഫ്രൈ എന്നിവയെല്ലാം താരത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നു.

ഇവർ മൂന്നുപേരും ഒന്നിച്ച് ഇത് കഴിക്കാൻ വേണ്ടി ഇരിക്കുന്നതും ഞങ്ങളുടെ സന്തോഷവും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുമ്പിൽ എത്തിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഷംനയുടെ വാവയെ കാണാനുള്ള ആകാംക്ഷയും ഇതിൽ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്. എന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും പങ്കുവയ്ക്കുന്നത് താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

Rate this post
You might also like