ആദ്യത്തെ കൺമണിയെ ചുംബനങ്ങളാൽ പൊതിഞ്ഞ് ഷംന കാസിം; റമദാൻ നിലാവിന്റെ പൊലിമയോടെ കുഞ്ഞു മോൻ !! | Shamna Kasim Named Baby Malayalam News

Shamna Kasim Named Baby Malayalam News : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ നടി ഷംന കാസിമിന്റെ വിശേഷങ്ങൾ ആണ് പ്രേക്ഷകർ കണ്ടത്. താരത്തിന്റെ വിവാഹവും തുടർന്നുള്ള ഗർഭകാലഘട്ടവും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ മുൻപിൽ എത്തിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപിടി നല്ല കഥാപാത്രങ്ങൾ ഷംന പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച നൃത്ത വീഡിയോ വളരെയധികം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു ഷംന തന്റെ കുഞ്ഞിന് ജന്മം നൽകിയത്. താരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദുബായിലാണ് താമസം. ദുബായിൽ വച്ച് തന്നെയാണ് തന്റെ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്.

Shamna Kasim Named Baby Malayalam News

ആദ്യത്തെ കണ്മണിക്ക് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്റെ പേരാണ് നൽകിയിരിക്കുന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപകനായ ഡോക്ടർ ഷാനിദ് അസിഫലി ആണ് താരത്തിന്റെ ഭർത്താവ്.കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം. അതിനുശേഷം ഡിസംബറിൽ താരം ഗർഭിണിയാണെന്ന് വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ തേടിയെത്തുകയും ചെയ്തു.

ഇപ്പോഴിതാ ആശുപത്രിയിൽ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ഒപ്പം സുരക്ഷിതയായി ഇരിക്കുന്ന ഷംനയുടെയും കുഞ്ഞിനെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. Thank you so much for doctor Fatima Safa & team എന്ന അടിക്കുറിപ്പോടെ ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡോക്ടർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

Rate this post
You might also like